ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഭാര്യയും കുട്ടികളുമായി വുഡ്സ് തിരികെയെത്തി (Tiger Woods back with wife and children: Report)
Bookmark and Share Feedback Print
 
PRO
പരസ്ത്രീ ബന്ധം വിവാഹജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് ഭാര്യയും കുട്ടികളുമൊന്നിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ട്. അമിതമായ കാമാസക്തി നിയന്ത്രിക്കാന്‍ മിസിസിപ്പിയിലെ ഒരു റീഹാബിലിറ്റേഷന്‍ സെന്‍ററിലായിരുന്നു ടൈഗര്‍ വുഡ്സ്.

മാധ്യമങ്ങളാണ് വുഡ്സിന്‍റെ മടങ്ങിവരവ് റിപ്പോര്‍ട്ട് ചെയ്തത്. വുഡ്സിനെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാനായി ഭാര്യ എലിന്‍ ഹാറ്റീസ്ബെര്‍ഗില്‍ നിന്നും മിസിസിപ്പിയിലേക്ക് യാത്ര തിരിച്ചതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങളിലാണ് ആദ്യം റിപ്പോര്‍ട്ടുകള് പ്രത്യക്ഷപ്പെട്ടത്‍.

മക്കളായ രണ്ടുവയസുകാരി സാമിനെയും ഒരു വയസുകാരനായ ചാര്‍ലിയെയും കൂട്ടിയാണ് വുഡ്സിനെ സ്വീകരിക്കാന്‍ എലിന്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഇരുവരുടെയും തിരിച്ചുവരവ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ തെളിവിനായി മാധ്യമങ്ങളും പരക്കം പായുകയാണ്.

എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് ഇനിയും ഒഴിഞ്ഞുനില്‍ക്കാനാണത്രെ ഇരുവരുടെയും തീരുമാനം. കഴിഞ്ഞ നവംബറിലാണ് വുഡ്സിന്‍റെ പരസ്ത്രീ ബന്ധം മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയത്. വുഡ്സിന്‍റെ വിവാഹബന്ധം വേര്‍പിരിയുന്നതിന്‍റെ വക്കില്‍ വരെ സംഭവങ്ങള്‍ എത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍