കഴിഞ്ഞവര്‍ഷം നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയുടെ ഒരു കായിക ടീം ആദ്യമായി പാകിസ്ഥാനിലെത്തി. ജൂനിയര്‍ ബോക്സര്‍മാരുടെ ഏഴംഗ സംഘമാണ് അന്താരാഷ്ട്ര ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി പാകിസ്ഥാനിലെത്തിയത്.
20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ ബോക്സര്‍മാരായ നരേഷ് സിംഗ്, സഞ്ജയ് സിംഗ്, പര്‍ണോജ് സിംഗ് എന്നിവരാണ് പങ്കെടുക്കുക. ഇന്ത്യന്‍ ടീമിന്‍റെ സുരക്ഷയെച്ചൊല്ലി യാതൊരു ഭീതിയുമില്ലെന്ന് പരിശീലകനായ ശിവ് സിംഗ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ടൂര്‍ണമെന്‍റ് തുടങ്ങുക. കളിക്കാര്‍ താമസിക്കുന്ന ഹോട്ടലിനു ചുറ്റും 5000ത്തോളം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ബോക്സിംഗ് ഫെഡറേഷന്‍ തലവന്‍ ദോദ്ദ ഖാന്‍ ഭൂട്ടൊ പറഞ്ഞു.
നവംബറിലെ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കായിക ബന്ധങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ നടത്താനിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പാക് പര്യടനം മാറ്റിവെച്ചതിനെ തുടര്‍ന്ന് ഇന്ത്യക്ക് പകരക്കാരായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച ലങ്കന്‍ ക്രിക്കറ്റ് ടീമിനു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടാവുക കൂടി ചെയ്തതൊടെ കായിക ലോകത്ത് പാകിസ്ഥാന്‍ ഒറ്റപ്പെടുകയായിരുന്നു