ലോക ചെസ് കപ്പിലെ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. നിര്‍ണായക മത്സരങ്ങള്‍ മൂന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാരും തോല്‍വി അറിഞ്ഞതോടെയാണ് ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത്. ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ സൂര്യ ശേഖര്‍ ഗാംഗുലി, കൃഷ്ണന്‍ ശശികിരണ്‍, സന്ദീപന്‍ ചദ്ദ എന്നിവരാണ് നിര്‍ണായക മത്സരങ്ങളില്‍ അടിയറവ് പറഞ്ഞത്.
മൂന്നു താരങ്ങളും എതിരാളികളോട് 0-2 സ്കോറിനാണ് അടിയറവ് പറഞ്ഞത്. മൂന്നു താരങ്ങളും ആദ്യ മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞതോടെ രണ്ടാം മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. റഷ്യയുടെ ദിമിത്രി ജാങ്കോവെങ്കോ ആണ് സന്ദീപന്‍ ചദ്ദയെ തോല്‍പ്പിച്ചത്.
ചൈനയുടെ വാംഗ് ഹോ ആണ് ഏഷ്യന്‍ ചാമ്പ്യനായ ഗാംഗുലിയെ തോല്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് ഏഴു താരങ്ങളാണ് ടുര്‍ണമെന്‍റില്‍ പങ്കെടുത്തത്.