ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » കേരളത്തിനു രണ്ടു സ്വര്‍ണം കൂടി (Kerala adds two more golds to medal tally)
Bookmark and Share Feedback Print
 
ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളത്തിന്‌ ഇന്നു രണ്ടു സ്വര്‍ണം കൂടി. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തിലും സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തിലുമാണ്‌ കേരളം ഇന്നു സ്വര്‍ണം നേടിയത്‌.

ആണ്‍കുട്ടികളുടെ നടത്തില്‍ കേരളത്തിന്റെ ഇമ്മാനുവല്‍ സെബാസ്റ്റിയന്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ നടത്തത്തില്‍ കെ എം മിഷ്മ ഒന്നാമതെത്തി. മീറ്റ്‌ റെക്കോര്‍ഡോടെയാണ്‌ മിഷ്മ സ്വര്‍ണം നേടിയത്‌.മീറ്റിലെ കേരളത്തിന്‍റെ ആദ്യ റെക്കോര്‍ഡാണിത്‌.

ഇതോടെ മെഡല്‍പ്പട്ടികയില്‍ കേരളം വീണ്ടും ഒന്നാമതെത്തി. കായികമേളയില്‍ കേരളം ഇതുവരെ പതിനൊന്നു സ്വര്‍ണം നേടിയിട്ടുണ്ട്‌. ഒന്‍പതു സ്വര്‍ണം നേടിയിട്ടുള്ള പഞ്ചാബാണ്‌ രണ്ടാം സ്ഥാനത്ത്‌. കേരളത്തിനു ഏറെ പ്രതീക്ഷയയുള്ള ട്രാക്കിനങ്ങളും ജമ്പ് ഇനങ്ങള്‍ ഇന്ന് നടക്കും. ത്രോ ഇനങ്ങളിലെ മികവില്‍ ഒമ്പതു സ്വര്‍ണവുമായി പഞ്ചാബ് രണ്ടാം സ്ഥാനത്താണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍