ദേശീയ സ്കൂള്‍ അത്‌ലറ്റിക്സിലെ ആദ്യ രണ്ട് ദിനം മെഡല്‍വേട്ടയില്‍ ആധിപത്യം പുലര്‍ത്തിയ കേരളത്തിന് മൂന്നാം ദിനത്തില്‍ പഞ്ചാബ് കടുത്ത വെല്ലുവിളി ഉയര്‍ത്തി. 9 സ്വര്‍ണ്ണമെഡലുകളോടെ കേരളവും പഞ്ചാബും ഒപ്പത്തിനൊപ്പമാണിപ്പോള്‍.
എന്നാല്‍ പോയിന്‍റ് നിലയില്‍ 25 മെഡലുകളുമായി കേരളം മുന്നിലാണ്. ഇരട്ട സ്വര്‍ണ്ണം നേടിയ വിവി ശോഭയും എംഡി താരയുമായിരുന്നു കേരളത്തിന്‍റെ മെഡല്‍വേട്ടയ്ക്ക് മൂന്നാം ദിനം ചാരുത പകര്‍ന്നത്.
ബാറ്റണ്‍ കൈമാറ്റത്തിലെ പിഴവു മൂലം വനിതകളുടെ 4X100 മീറ്റര്‍ റിലേയില്‍ മത്സരിച്ച കേരള ടീമിനെ അയോഗ്യരാക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ സ്വര്‍ണ്ണവും വെള്ളിയും കേരളം സ്വന്തമാക്കി.