കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള അടിസ്ഥാന സൌകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കായിക മന്ത്രി എംഎസ് ഗില്‍ പറഞ്ഞു. ഗെയിംസിന്‍റെ തയ്യാറെടുപ്പുകള്‍ മന്ദഗതിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതേ തുടര്‍ന്നാണ് ഗില്‍ വിശദീകരണവുമായി എത്തിയത്. അന്തസിന്‍റെയും അഭിമാനത്തിന്‍റെയും ഒരു ചോദ്യമായി ഇത് മാറിയിരിക്കുകയാണെന്ന് ഗില്‍ പറഞ്ഞു. കേന്ദ്ര നഗരവികസനമന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ കീഴിലുള്ള മന്ത്രിതലസമിതി ഓരോ ആഴ്ചയിലും ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.