ദേശീയ സ്കൂള്‍ അത്‌ലറ്റ്ക്സില്‍ കേരളത്തിന്‍റെ വിവി ശോഭയ്ക്ക് ഇരട്ട സ്വര്‍ണ്ണം. മുതിര്‍ന്ന പെണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് ശോഭ ഇന്ന് സ്വര്‍ണ്ണമണിഞ്ഞത്. കഴിഞ്ഞ ദിവസം 3,000 മീറ്ററിലും ശോഭ പൊന്നണിഞ്ഞിരുന്നു.
കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച്, 17:41 സെക്കന്‍ഡിലാണ് ശോഭ 5,000 മീറ്ററില്‍ ഫിനീഷ് ചെയ്ത് ഒന്നാം സ്ഥാനം നേടിയത്. മങ്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ശോഭ.
ശോഭയുടെ ആദ്യദേശീയ സ്വര്‍ണ്ണമായിരുന്നു ചൊവ്വാഴ്ച 3,000 മീറ്ററില്‍ ലഭിച്ചത്. 10:14:97 സെക്കന്‍ഡിലായിരുന്നു ഈ ഇനത്തില്‍ ശോഭ ഫിനീഷ് ചെയ്തത്. പറളി സ്കൂളിലെ പിജി മനോജിന്‍റെ ശിക്ഷണത്തിലാണ് ശോഭ പരിശീലനം നടത്തുന്നത്.