ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് (Real Madrid take uninspiring win over Santander)
Feedback Print Bookmark and Share
 
സ്പാനിഷ് ഫുട്ബോള്‍ ലീഗായ ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് എത്തി. ഇന്നലെ നടന്ന മത്സരത്തില്‍ റെയ്സിംഗ് സതാന്‍‌ഡെറിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍‌പിച്ചാണ് മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

11 കളികളില്‍ നിന്നായി മാഡ്രിഡിന് 28 പോയിന്‍റാണുള്ളത്. 11 കളികളില്‍ നിന്ന് 27 പോയിന്‍റുള്ള ബാര്‍സെലോണയാണ് രണ്ടാം സ്ഥാനത്ത്. സ്വന്തം തട്ടകത്തിലെ അപരാജിതത്വമാണ് സതാന്‍ഡെറിനെ തോല്‍‌പിച്ചതിലൂടെ റയല്‍ നിലനിര്‍ത്തിയത്. ഈ സീസണില്‍ ആറ് കളികളാണ് റയല്‍ സ്വന്തം തട്ടകത്തില്‍ കളിച്ചത്. ആറിലും അവര്‍ വിജയിക്കുകയും ചെയ്തു.

എന്നാല്‍ ഗോളിനായുള്ള നിരവധി അവസരങ്ങള്‍ തുലച്ചായിരുന്നു റയലിന്‍റെ കളി. ആദ്യ പകുതിയില്‍ ഗോണ്‍‌സാലോ ഹിഗ്വെയ്ന്‍ നേടിയ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്. പിന്നീട് രണ്ട് തവണ ഗോളുകള്‍ പിറന്നെങ്കിലും ഓഫ്സൈഡിന്‍റെ സംശയത്താല്‍ റഫറി അനുവദിച്ചില്ല.

അത്‌ലറ്റിക് ബില്‍‌ബാവോയുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ബാഴ്സലോണയ്ക്ക് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പി‌ന്‍‌മാറേണ്ടിവന്നത്. രണ്ടാം പകുതിയില്‍ ഡാനി ആല്‍‌വ്‌സ് ബാഴ്സലോണയെ മുന്നിലെത്തിച്ചെങ്കിലും പത്ത് മിനുട്ടുകള്‍ക്ക് ശേഷം ഗെയ്സാ ടോക്വീറോ ബില്‍‌ബാവോയ്ക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു. ബാഴ്സയുടെ കഴിഞ്ഞ രണ്ട് എവേ മാച്ചുകളും സമനിലയില്‍ കലാശിക്കുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍