പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടനെ തോല്‍പിച്ചു. ഇതോടെ മാഞ്ചസ്റ്ററിന് 28 പോയിന്‍റായി. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ യുണൈറ്റഡ്. 33 പോയിന്‍റുമായി ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്. 25 പോയിന്‍റുമായി ആര്‍സനല്‍ ആണ് മൂന്നാം സ്ഥാനത്ത്.
മുപ്പത്തിനാലാം മിനുട്ടില്‍ ഡാരെന്‍ ഫ്ലെച്ചര്‍ ആണ് മാഞ്ചസ്റ്ററിന് വേണ്ടി എവര്‍ട്ടണിന്‍റെ വല ആദ്യം ചലിപ്പിച്ചത്. തുടര്‍ന്ന് അറുപത്തിയേഴാം മിനുട്ടില്‍ കാരിക്കും എഴുപത്തിയാറാം മിനുട്ടില്‍ വലന്‍സിയയും മാഞ്ചസ്റ്ററിന് വേണ്ടി ഗോളുകള്‍ നേടി.
എവര്‍ട്ടന് എതിരെ സമ്പൂര്‍ണ്ണ ആധിപത്യമാണ് മാഞ്ചസ്റ്റര്‍ പുലര്‍ത്തിയത്. രണ്ടാം പകുതിയില്‍ എവര്‍ട്ടന്‍ ഉണര്‍ന്ന് കളിച്ചെങ്കിലും മാഞ്ചസ്റ്ററിന്‍റെ ഗോള്‍ വല ചലിപ്പിക്കാനായില്ല.