ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഇറാഖി ഫുട്ബോളിന് സസ്പെന്‍ഷന്‍ (FIFA suspended Iraq from international football)
Feedback Print Bookmark and Share
 
PRO
ഇറാഖി ഫുട്ബോള്‍ അസോസിയേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തു. അസോസിയേഷന്‍ സുരക്ഷാസേന പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സൌഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടെ ഒന്നിലും ഇറാഖ് ടീമിന് കളിക്കാനാവില്ല. ഇറാഖിലെ ആഭ്യന്തര ഫുട്ബോള്‍ ക്ലബ്ബുകള്‍ക്കും മറ്റ് വിദേശ ക്ലബ്ബുകളുമായി കളിക്കാനാകില്ല.

കഴിഞ്ഞ ദിവസമാണ് ഇറാ‍ഖിലെ ഫുട്ബോള്‍ അസോസിയേഷന്‍റെ നിയന്ത്രണം പൊലീസ് പിടിച്ചെടുത്തത്. അസോസിയേഷന്‍ ആസ്ഥാനം കൈയ്യേറിയ പൊലീസ് നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ഇറാഖിലെ ഒളിമ്പിക് കമ്മറ്റി ഫുട്ബോള്‍ അസോസിയേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്നാണ് അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ പ്രശ്നത്തില്‍ ഇടപെട്ടത്. സസ്പെന്‍ഷന്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എഴുപത്തിരണ്ട് മണിക്കൂര്‍ ഫിഫ അനുവദിച്ചിരുന്നു. എന്നാല്‍ ഈ സമയപരിധിയിലും കാര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

നേരത്തെ 2008 ലും ഇറാഖ് ഫുട്ബോളിനെ ഫിഫ സസ്പെന്‍ഡ് ചെയ്തിരുന്നു. ദേശീയ ഒളിമ്പിക് കമ്മറ്റി സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇറാഖ് ഫുട്ബോള്‍ അസോസിയേഷനില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന സര്‍ക്കാര്‍ വിശദീകരണത്തെ തുടര്‍ന്ന് സസ്പെന്‍ഷന്‍ നീക്കുകയായിരുന്നു.

ഇറാഖില്‍ ഏറെ പ്രചാരമുള്ള കായിക വിനോദമാണ് ഫുട്ബോള്‍. 2007 ലെ ഏഷ്യാ കപ്പിലെ ചാമ്പ്യന്‍‌മാരുമാണ് ഇറാഖ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍