ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഫ്രാന്‍സ്‌-അയര്‍ലന്‍ഡ് മത്സരം വീണ്ടും നടത്തില്ല (FIFA rejects France v Ireland replay request)
Feedback Print Bookmark and Share
 
PRO
കൈപ്പിഴവിലൂടെ പിറന്ന ഗോളിനെ തുടര്‍ന്ന് വിവാദമായ ഫ്രാന്‍സ്-അയര്‍ലന്‍ഡ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യം ഫിഫ നിരാകരിച്ചു. ഐറിഷ് ഫുട്ബോള്‍ അസോസിയേഷന്‍ ആണ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നത്.

ലോകകപ്പിന് യോഗ്യത നേടാന്‍ സമനില മാത്രം മതിയായിരുന്ന ഫ്രാന്‍സ് അധികസമയത്തിലെ അവസാന നിമിഷത്തില്‍ നേടിയ ഗോളിലൂടെയാണ് സമനില പിടിച്ച് ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹത നേടിയത്. ഫ്രഞ്ച് ക്യാപ്റ്റന്‍ തിയറി ഹെന്‍‌റിയുടെ കൈയ്യില്‍ ടച്ച് ചെയ്ത പന്ത് വില്യം ഗല്ലാസി ഗോളാക്കി മാറ്റുകയായിരുന്നു. പിഴവ് ശ്രദ്ധയില്‍ പെടാഞ്ഞ റഫറി ഗോള്‍ അനുവദിക്കുകയും ചെയ്തതോടെ അയര്‍ലന്‍ഡിന്‍റെ ലോകകപ്പ് മോഹങ്ങള്‍ അവസാനിക്കുകയായിരുന്നു.

പന്ത് കയ്യില്‍ തൊട്ടതായി പിന്നീട് ഹെന്‍‌റി സമ്മതിച്ചിരുന്നു. ടെലിവിഷന്‍ റീപ്ലെകളിലും ഇക്കാര്യം വ്യക്തമായിരുന്നു. മത്സരഫലം തിരുത്തിയെഴുതാന്‍ കഴിയില്ലെന്നും കളി വീണ്ടും നടത്താന്‍ കഴിയില്ലെന്നുമാണ് ഫിഫ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. റഫറിമാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമാ‍ണെന്നും കളിയുടെ നിയമങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഫിഫ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍