ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » സെമന്യയില്‍ നിന്ന് സ്വര്‍ണ്ണം തിരികെ വാങ്ങില്ല (IAAF agrees to Semenya keeping world title)
Feedback Print Bookmark and Share
 
PRO
ലിംഗവിവാദത്തിലൂടെ വിവാദ നായികയായിത്തീര്‍ന്ന ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് കാസ്റ്റര്‍ സെമന്യയുടെ സ്വര്‍ണ്ണമെഡല്‍ തിരികെ വാങ്ങില്ലെന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്തില്‍ ബെര്‍ലിനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്റര്‍ റെയ്സിലാണ് സെമന്യ സ്വര്‍ണ്ണം നേടിയത്.

സെമന്യ പെണ്ണല്ലെന്ന വിവാദം ശക്തമായിരിക്കെ ഈ സ്വര്‍ണ്ണം തിരികെ വാങ്ങണമെന്ന് വാര്‍ത്ത പരന്നിരുന്നു. ഏതാനും നാള്‍ മുമ്പ് സെമന്യ ലിംഗപരിശോധനയ്ക്ക് വിധേയയായിരുന്നു. ഇതിന്‍റെ പരിശോധനാഫലം പുറത്തുവിട്ടിട്ടില്ല. സ്വര്‍ണ്ണത്തോടൊപ്പം സമ്മാനത്തുകയും സെമന്യയില്‍ നിന്ന് തിരികെ വാങ്ങേണ്ടെന്നാണ് അത്‌ലറ്റിക് അസോസിയേഷന്‍റെ തീരുമാനം.

കഴിഞ്ഞ സെപ്തംബറിലാണ് സെമന്യയുടെ ലിംഗപരിശോധനയ്ക്കായി ഒളിമ്പിക് കമ്മറ്റി ഉത്തരവിട്ടത്. പരിശോധനയില്‍ സെമന്യ സ്ത്രീയല്ലെന്നു തെളിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പരിശോധനാഫലം രഹസ്യമാക്കി വെക്കുമെന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന്‍ ദക്ഷിണാ‍ഫ്രിക്കന്‍ അത്‌ലറ്റിക് അസോസിയേഷന് ഉറപ്പുനല്‍കിയിട്ടുണ്ട്.

സെമന്യ പെണ്ണല്ലെന്ന വാര്‍ത്ത ഒരു ആസ്ട്രേലിയന്‍ ദിനപ്പത്രമാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. സെമന്യ പെണ്‍കുട്ടി തന്നെയാണെന്നും ഇത് സംബന്ധിച്ച വിവാദങ്ങള്‍ കഠിനമാണെന്നും ആണ് സെമന്യയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍