ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » സര്‍ക്കോസി അയര്‍ലന്‍ഡിനോട് മാപ്പു പറഞ്ഞു (Sarkozy apologises to Ireland, dismisses replay)
Feedback Print Bookmark and Share
 
ലോകകപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള രണ്ടാം പാദ പ്ലേ ഓഫില്‍ തിയറി ഹെന്‍‌റിയുടെ വിവാദ ഗോളിന് ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി അയര്‍ലന്‍ഡ് പ്രധാനമന്ത്രി ബ്രയാന്‍ കോവനോട് മാപ്പു പറഞ്ഞു. എന്നാല്‍ മത്സരം വീണ്ടും നടത്തണമെന്ന കോവന്‍റെ നിര്‍ദേശം സര്‍ക്കോസി തള്ളി.

രണ്ടാം പാദ പ്ലേ ഓഫില്‍ നിശ്ചിത്ത സമയത്ത് അയര്‍ലന്‍ഡ് ഒരു ഗോളിന് മുന്നിലായിരുന്നു. എന്നാല്‍ ആദ്യ പാദ പ്ലേ ഓഫില്‍ ഫ്രാന്‍സ് ജയിച്ചിരുന്നതിനാല്‍ വിജയികളെ കണ്ടെത്താനായി അധിക സമയം അനുവദിക്കുകയായിരുന്നു. അധിക സമയത്തിന്‍റെ പതിമൂന്നാം മിനുട്ടില്‍ തിയറി ഹെന്‍‌റി കൈകൊണ്ട് തടുത്തിട്ട് നല്‍കിയ പാസില്‍ വില്യം ഗാലസ് ഫ്രാന്‍സിനായി വലയനക്കി. സമനിലകൊണ്ട് ഫ്രാന്‍സ് ലോകകപ്പ് യോഗ്യത ഉറപ്പാക്കുകയും ചെയ്തു.

അയര്‍ലന്‍ഡിന്‍റെ അവസ്ഥയില്‍ സഹതാപമുണ്ടെന്നായിരുന്നു മത്സരശേഷം സര്‍ക്കോസിയുടെ പ്രസ്താവന. വീണ്ടും മത്സരം നടത്തണമെന്ന കോവന്‍റെ നിര്‍ദേശം അംഗീകരിക്കാ‍നാവില്ല. അതിനാല്‍ അയര്‍ലന്‍ഡിനോട് ഞാന്‍ മാപ്പപേക്ഷിക്കുന്നു. എന്നാല്‍ റഫറിയുടേയോ ഫ്രഞ്ച് ഫുട്ബോള്‍ അധികൃതരുടേയോ യൂറോപ്യന്‍ ഫുട്ബോള്‍ അധികൃതരുടേയോ സ്ഥാനത്ത് നിന്ന് ഞാന്‍ സംസാരിക്കണമെന്ന് പറഞ്ഞാല്‍ എനിക്കതിന് കഴിയില്ല. എന്നെ എന്‍റെ പാട്ടിന് വിട്ടേക്കു-സര്‍ക്കോസി പറഞ്ഞു.

മത്സരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഫിഫയ്ക്ക് അപ്പീല്‍ നല്‍കുമെന്ന് കോവന്‍ വ്യക്തമാക്കിയിരുന്നു. മാന്യമായ കളി എന്ന രീതിയില്‍ ഈ മത്സരത്തിന്‍റെ പ്രാധാന്യവും അതില്‍ ഇത്തരത്തില്‍ പരാജയം രുചിക്കേണ്ടി വന്നതില്‍ ഐറിഷ് ജനതയ്ക്കുള്ള നിരാശയും സര്‍ക്കോസിയ്ക്ക് മനസ്സിലാവുമെന്നാണ് കരുതുന്നതെന്നും കോവന്‍ പറഞ്ഞു. മുപ്പത്തിമൂന്നാം മിനുട്ടില്‍ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ റോബീ കീനിന്‍റെ ഗോളിലൂടെ ഫ്രാന്‍സിന്‍റെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ച് അയര്‍ലന്‍ഡ് മുന്നിലെത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍