ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » സംസ്ഥാനങ്ങള്‍ക്ക് സായി 45 കോടി രൂപ അനുവദിച്ചു (Sports development: SAI released 45 crore Rs to states)
Feedback Print Bookmark and Share
 
PRO
കായിക വികസനത്തിനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ( സായി) സംസ്ഥാനങ്ങള്‍ക്ക് 45 കോടി രൂപ അനുവദിച്ചു. യുവജനക്ഷേമ കായിക മന്ത്രാലയത്തിന്‍റെ പഞ്ചായത്ത് യുവ ക്രിദാ ഖേല്‍ അഭിയാന്‍ പദ്ധതിപ്രകാരമാണ് തുക അനുവദിച്ചത്.

സായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എല്‍‌എസ് റാ‍ണാവത് ആണ് ഇക്കാര്യം അറിയിച്ചത്. 9,11,92,000 കോടി രൂപ കായിക ഉപകരണങ്ങള്‍ സ്വന്തമാക്കുന്നതിനും നവീകരിക്കുന്നതിനുമാണ് അനുവദിച്ചിട്ടുള്ളത്. വാര്‍ഷിക പ്രവര്‍ത്തന ഗ്രാന്‍ഡായിട്ട് 10,94,30,400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ബ്ലോക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള വാര്‍ഷിക മത്സര ഗ്രാന്‍ഡായി 24,91,21,250 കോടി രൂപയും ഈ തുകയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിജയികള്‍ക്ക് സമ്മാനം നല്‍കുന്നതിനുള്ള സഹായവും ഇതില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തിട്ടുണ്ടെന്ന് സായി അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍