ഫോര്‍മുല വണ്ണില്‍ കഴിഞ്ഞ സീസണില്‍ അതിശയിപ്പിക്കുന്ന കുതിപ്പിലൂടെ ബ്രൌണ്‍ ജിപിക്ക് ചാമ്പ്യന്‍ പട്ടം നേടിക്കൊടുത്ത ബ്രട്ടീഷ് ഡ്രൈവര്‍ ജെന്‍സന്‍ ബട്ടന്‍ ഇനി മക്‍ലാറനിലേക്ക്. 2008 ലെ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ ആണ് ബട്ടന്‍റെ സഹഡ്രൈവര്‍. രണ്ട് ചാമ്പ്യന്‍മാര്‍ ഒന്നിച്ചതോടെ ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തിലെ മറ്റൊരു ഡ്രീം ടീമെന്ന വിശേഷണവുമായിട്ടായിരിക്കും അടുത്ത സീസണില്‍ മക്‍ലാറന്‍ ഇറങ്ങുക
ഏതാനും നാളായി ഇത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ സജീവമായിരുന്നെങ്കിലും ഇപ്പോഴാണ് ബട്ടനുമായി കരാര്‍ ഒപ്പിട്ടതായി മക്‍ലാറന്‍ സമ്മതിച്ചത്. ബ്രൌണ്‍ ജിപി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡസ് ഏറ്റെടുത്തതോടെയാണ് ബട്ടന്‍ ടീമില്‍ നിന്ന് പുറത്തായത്. കിമി റെയ്ക്കനനെ തഴഞ്ഞാണ് മക്‍ലാറന്‍ ബട്ടനെ ടീമില്‍ എടുത്തിരിക്കുന്നത്.
രണ്ട് ലോകചാമ്പ്യന്‍മാരുടെ കരുത്ത് വരുന്ന സീസണില്‍ ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് മക്‍ലാറന്‍. ഇതിന് മുമ്പ് 1968 ലാണ് രണ്ട് ലോകചാമ്പ്യന്‍മാര്‍ ഒരു ടീമിന് വേണ്ടി ഫോര്‍മുല വണ്ണില്‍ ഇറങ്ങിയത്. ലോട്ടസ് യുണൈറ്റഡിന് വേണ്ടി ലോകചാമ്പ്യന്‍മാരായിരുന്ന ഗ്രഹാം ഹില്ലും ജിം ക്ലാര്‍ക്കുമാണ് അന്ന് വളയം പിടിച്ചത്.
ടീമിന്‍റെ ഡ്രൈവര്‍മാര്‍ രണ്ട് പേരും ബ്രട്ടീഷുകാരാണെന്നത് കൌതുകമുണ്ടാക്കുന്ന കാര്യമാണെന്ന് മക്‍ലാറന്‍ ടീം പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ വൈറ്റ് മാര്‍ഷ് പറഞ്ഞു. ഹാമില്‍ട്ടണുമായി ടീമിന് രൂപം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജെന്‍സന്‍ ബട്ടന്‍ പറഞ്ഞു.