അയര്‍ലന്‍ഡിനെതിരെ 2-1 ന്‍റെ ഗോള്‍ശരാശരിയില്‍ ഫ്രാന്‍സ് ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ടൂര്‍ണ്ണമെന്‍റിലേക്ക് യോഗ്യത നേടി. എക്സ്ട്രാ ടൈമില്‍ ഡിഫന്‍ഡര്‍ വില്യംസ് ഗല്ലാസ് നേടിയ വിവാദ ഗോളാണ് ഫ്രാന്‍സിന്‍റെ രക്ഷയ്ക്കെത്തിയത്.
ഫ്രാന്‍സ് ക്യാപ്റ്റന്‍ തിയറി ഹെന്‍റിയുടെ ക്രോസ് ആണ് ഗല്ലാസ് ഗോളാക്കി മാറ്റിയത്. പെനാല്‍ട്ടി ഏരിയയില്‍ പന്ത് പുറത്തേക്ക് പോകാതിരിക്കാന്‍ കൈകൊണ്ട് ടച്ച് ചെയ്ത ഹെന്‍റിയുടെ കളിയാണ് വിവാദമായത്. പന്ത് നിയന്ത്രണത്തിലാക്കിയശേഷം ഹെന്‍റി ഗല്ലാസിക്ക് ക്രോസ് നല്‍കുകയായിരുന്നു.
അയര്‍ലാന്‍ഡ് കളിക്കാര്‍ എതിര്‍ത്തെങ്കിലും സ്വീഡന്‍ സ്വദേശിയായ റഫറി മാര്‍ട്ടിന്‍ ഹാന്‍സണ്‍ ഗോള്‍ അനുവദിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി ഉറപ്പിക്കാന്‍ ഫ്രാന്‍സിന് സമനില മാത്രം മതിയായിരുന്നു സ്വന്തം മണ്ണിലായിട്ടുകൂടി അയര്‍ലാന്‍ഡിനോട് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്ന ഫ്രാന്‍സ് ഒടുവില്‍ വിവാദ ഗോളിലൂടെ തടി രക്ഷിക്കുകയായിരുന്നു. അയര്‍ലാന്‍ഡില്‍ നടന്ന ആദ്യപാദകളിയില്‍ ഫ്രാന്‍സ് ഒരു ഗോളിന് വിജയിച്ചിരുന്നു. ക്യാപ്റ്റന്‍ റോബീ കെയനെ ആണ് അയര്‍ലാന്‍ഡിന് വേണ്ടി ഗോള്‍ നേടിയത്.