ബിഎസ്‌എന്‍എല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഡല്‍ഹി എന്‍ടിആറിനെ മറുപടിയില്ലാത്ത ആറ് ഗോളിനാണ് കേരളം കീഴടക്കിയത്.
ക്യാപ്റ്റന്‍ എംകെ സുരേഷിന്‍റെ ഹാട്രിക് ഗോള്‍ മികവിലാണ് കേരളം ഡല്‍ഹി എന്‍ടിആറിനെ തൂത്തെറിഞ്ഞത്. ആദ്യാവസാനം ഗ്രൌണ്ടില്‍ നിറഞ്ഞുനിന്നായിരുന്നു കേരളത്തിന്‍റെ പ്രകടനം. സന്തോഷ്, സുനി കുമാര്‍,അബ്ദുള്‍ നാസര്‍ എന്നിവരും കേരളത്തിന് വേണ്ടി എന്‍ടിആറിന്‍റെ ഗോള്‍വല ചലിപ്പിച്ചു.
മറ്റ് മത്സരങ്ങളില്‍ പശ്ചിമബംഗാള്‍ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് ഡല്‍ഹി എംടിഎന്‍എല്ലിനെയും കര്‍ണ്ണാടക ജമ്മു-കശ്മീരിനെയും (2-1) നോര്‍ത്ത് ഈസ്റ്റ് -2 ത്ധാര്‍ഖണ്ഡിനെയും (1-0) തോല്‍പിച്ചു. രാജസ്ഥാനും ബിഹാറും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.