ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഹോക്കി അമ്പെയറിംഗ്: സതീന്ദറിന് സ്വര്‍ണ്ണവിസില്‍ (Satinder first Indian to receive FIH Golden Whistle)
Feedback Print Bookmark and Share
 
PRO
ഒരുപക്ഷെ സതീന്ദര്‍ കുമാര്‍ ശര്‍മ്മയെന്ന ഹോക്കി അമ്പയറുടെ പേര് നാം ആദ്യമായിട്ടാകും കേള്‍ക്കുന്നത്. ക്രിക്കറ്റിലെ താരദൈവങ്ങളെ നെഞ്ചേറ്റി നടക്കുന്ന ഇന്ത്യന്‍ യുവത്വം സതീന്ദറിനെ അറിയാതെ പോയത് യാദൃശ്ചികം മാത്രമാകാം. പക്ഷെ അന്താരാഷ്ട്ര ഹോക്കി രംഗത്തെ അപൂര്‍വ്വ ബഹുമതിയായ സ്വര്‍ണ്ണവിസിലിന് ഈ ചണ്ഡിഗഡുകാരന്‍ അര്‍ഹനായി എന്നത് നമുക്ക് കൌതുകമുണത്തുന്ന ഒരു വാര്‍ത്തയായി മാറിയേക്കാം. ഈ കൌതുകം തന്നെയാണ് സതീന്ദര്‍ എന്ന മാച്ച് ഒഫീഷ്യലിന്‍റെ വിജയരഹസ്യവും.

അന്താരാഷ്ട്ര തലത്തില്‍ നൂറ് കളികള്‍ നിയന്ത്രിച്ചതിനാണ് സതീന്ദറിന് ഹോക്കി ഫെഡറേഷന്‍ സ്വര്‍ണ്ണവിസില്‍ ബഹുമതി നല്‍കിയത്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനും അന്താരാ‍ഷ്ട്ര തലത്തില്‍ ഇരുപത്തിയൊമ്പതാമത്തെ വ്യക്തിയുമാണ് എസ്ബിഐ ഉദ്യോഗസ്ഥന്‍ കൂടിയായ സതീന്ദര്‍. ന്യൂസിലാന്‍ഡിലെ ഇന്‍‌വെര്‍ കാര്‍ഗിലില്‍ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ചൈനയും സ്കോട്ട്ലന്‍ഡും ഏറ്റുമുട്ടിയ മത്സരമായിരുന്നു സതീന്ദര്‍ നിയന്ത്രിച്ച നൂറാം മത്സരം.

2000 ത്തിലാണ് അന്താരാഷ്ട്ര മത്സരങ്ങള്‍ സതീന്ദര്‍ നിയന്ത്രിച്ചുതുടങ്ങുന്നത്. തൊട്ടടുത്ത വര്‍ഷം സതീന്ദര്‍ ഗ്രേഡ് 1 അമ്പെയറായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 2002 ല്‍ അമ്പെയര്‍മാരുടെ ലോകപാനലില്‍ എത്തിയ സതീന്ദര്‍ 2004, 2008 ഒളിമ്പിക്സുകളിലും സാന്നിധ്യമറിയിച്ചു. രണ്ട് ലോകകപ്പുകളിലും അഞ്ച് ചാമ്പ്യന്‍സ് ട്രോഫികളിലും സതീന്ദര്‍ കളി നിയന്ത്രിച്ചിട്ടുണ്ട്.

ചണ്ഡിഗഡ് സംസ്ഥാന ഹോക്കി ടീമില്‍ അംഗമായിരുന്നു സതീന്ദര്‍. 1994 ദേശീയ ഗെയിംസില്‍ വെങ്കലം നേടിയ ചണ്ഡിഗഡ് ടീമിലും സതീന്ദര്‍ അംഗമായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍