ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » മക്‍ലാറനുമായി കരാറില്ല: റെയ്ക്കനന്‍ പുറത്ത്? (Kimi Raikkonen out of F1 next season)
Feedback Print Bookmark and Share
 
PRO
മക്‍ലാറന്‍ ഡ്രൈവറായിരുന്ന കിമി റെയ്ക്കനന് വരുന്ന ഫോര്‍മുല വണ്‍ സീസണില്‍ ഒരുപക്ഷെ പുറത്തിരിക്കേണ്ടിവരും. മക്‍ലാറനുമായി കരാര്‍ ഒപ്പിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതിനാലാണിത്.

2009 സീസണിലെ ചാമ്പ്യനും ബ്രൌണ്‍ ജിപി ഡ്രൈവറുമായിരുന്ന ജെന്‍സന്‍ ബട്ടനെ റാഞ്ചാന്‍ മക്‍ലാറന്‍ പദ്ധതിയിട്ടതോടെയാണ് റെയ്ക്കനന്‍റെ നിലനില്‍‌പ് പ്രതിസന്ധിയിലായത്. മക്‍ലാറനുമായി കാരാര്‍ ഉറപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് റെയ്ക്കനന്‍റെ മാനേജര്‍ സ്റ്റീവ് റോബെര്‍സ്റ്റന്‍ പറഞ്ഞു.

ലൂയിസ് ഹാമില്‍ട്ടനെയും ബട്ടനെയും ഉള്‍പ്പെടുത്തി മക്‍ലാറന്‍ ടീം പ്രഖ്യാപിക്കുമെന്നാണ് വിവരം. 155 ഫോര്‍മുല വണ്‍ റെയ്സുകളില്‍ പങ്കെടുത്തിട്ടുള്ള റെയ്ക്കനന്‍ പതിനെട്ട് ഗ്രാന്‍ഡ് പ്രീകളില്‍ വിജയിച്ചിട്ടുണ്ട്. അതേസമയം ബ്രൌണ്‍ ജിപിയെ ഏറ്റെടുത്ത മെര്‍സിഡസ് ടീമില്‍ ചേക്കേറാ‍ന്‍ റെയ്ക്കനന്‍ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ ഉണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍