പത്തൊമ്പതാമത് ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പുരുഷ വിഭാഗം ടീം ചാമ്പ്യന്‍സ് ഡിവിഷനിലെത്തി. എന്നാല്‍ സെമിയില്‍ തോറ്റ വനിതാ വിഭാഗത്തിന് രണ്ടാം ഘട്ടമായ ചാമ്പ്യന്‍സ് ഡിവിഷനിലേക്ക് എത്താന്‍ കഴിഞ്ഞില്ല.
ആദ്യ ഘട്ട ഫൈനലില്‍ കൊറിയയോട് 2-3 ന് തോറ്റെങ്കിലും പോയിന്‍റ് നില അടിസ്ഥാനമാക്കിയാണ് പുരുഷ വിഭാഗം ടീം ചാമ്പ്യന്‍സ് ഡിവിഷനില്‍ ഇടം പിടിച്ചത്. വ്യാഴാഴ്ചയാണ് ചാമ്പ്യന്‍സ് ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
സെമിഫൈനലില്‍ ഇറാനെയും (3-2) അതിന് മുമ്പ് പാകിസ്ഥാനെയും (3-0) തോല്‍പിച്ചാണ് പുരുഷ ടീം ഫൈനലില്‍ കടന്നത്. ഇന്ത്യന്‍ വനിതാ ടീം സെമിയില്‍ നേരത്തെ തായ്‌ലാന്‍ഡിനോട് (0-3) എന്ന നിലയില്‍ പരാജയപ്പെടുകയായിരുന്നു.