ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ടോറസിനെ വിറ്റാല്‍ രാജിവെക്കുമെന്ന് ബെന്നറ്റ്സ് (Benitez says he would quit if Torres is sold)
Feedback Print Bookmark and Share
 
PRO
സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിനെ ലിവര്‍പൂള്‍ വില്‍ക്കുകയാണെങ്കില്‍ രാ‍ജിവെക്കുമെന്ന് പരിശീലകന്‍ റാഫ ബെന്നറ്റ്സ്. മുന്‍നിര താരമായ ടോറസിനെ വില്‍ക്കാന്‍ ക്ലബ്ബ് തയ്യാറാകില്ലെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ബെന്നറ്റ്സ് പറഞ്ഞു.

ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെന്നറ്റ്സ്. 2007 ല്‍ 22 മില്യന്‍ യൂറോയുടെ കരാറിലാണ് ടോറസ് ലിവര്‍പൂളിന്‍റെ തട്ടകമായ ആന്‍‌ഫീല്‍ഡിലെത്തിയത്. ലിവര്‍‌പൂളിലെ ഏറ്റവു വേഗതയേറിയ കളിക്കാരനായ ടോറസ് അമ്പത് ഗോളുകളാണ് ക്ലബ്ബിന് വേണ്ടി ഇതുവരെ നേടിയിട്ടുള്ളത്.

ലിവര്‍പൂള്‍ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബെന്നറ്റ്സിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായി ഫിനീഷ് ചെയ്ത ലിവര്‍പൂളിന് ഇക്കുറി 12 കളികളില്‍ അഞ്ചെണ്ണത്തില്‍ തോല്‍‌വി സമ്മതിക്കേണ്ടിവന്നു. താരങ്ങളുടെ പരുക്കായിരുന്നു ലിവര്‍പൂളിന് വിനയായത്.

നിര്‍ണ്ണായക കളിക്കാര്‍ ഗ്രൌണ്ടിലുള്ള സമയത്ത് മറ്റേതൊരു ടീമിനേക്കാളും മികച്ച പ്രകടനമായിരിക്കും ലിവര്‍പൂള്‍ നടത്തുകയെന്ന് കളിക്കാരുടെ പരുക്ക് ചൂണ്ടിക്കാട്ടി ബെന്നറ്റ്സ് പറഞ്ഞു. തുടരെയുള്ള തോ‌ല്‍‌വികളില്‍ ആരാധകര്‍ അക്ഷമരാനെന്നും എന്നാല്‍ ടീം വിജയവഴിയിലേക്ക് തിരികെയെത്തുമെന്നും ബെന്നറ്റ്സ് കൂട്ടിച്ചേര്‍ത്തു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍