ഐഡബ്ലിയുഎഫ് തെരഞ്ഞെടുപ്പ് ഉടന്‍: ഒളിമ്പിക് കമ്മറ്റി
ന്യൂഡല്‍ഹി, ചൊവ്വ, 17 നവംബര്‍ 2009( 16:40 IST )
ഉത്തേജക മരുന്ന് വിവാദത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റ് രാജിവെച്ച ഇന്ത്യന്‍ വെയ്‌റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്‍ (ഐഡബ്ലിയുഎഫ്) നിര്‍വ്വാഹക സമിതിയിലേക്ക് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കല്‍മാഡി അറിയിച്ചു. ഐഡബ്ലിയുഎഫിന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്നും കല്‍മാഡി കൂട്ടിച്ചേര്‍ത്തു.
ആറ് ഇന്ത്യന്‍ താരങ്ങളാണ് അടുത്തിടെ മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടത്. സംഭവത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം ഭാരോദ്വഹന ഫെഡറേഷന്‍ ഏറ്റെടുക്കണമെന്നും രാജ്യത്തോട് മാപ്പു പറയണമെന്നും കായിക മന്ത്രി എംഎസ് ഗില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫെഡറേഷന്‍ നിര്‍വ്വാഹകസമിതിയംഗങ്ങള്‍ രാജിവെച്ചത്.
ആറ് താരങ്ങള്‍ പിടിക്കപ്പെട്ടതിനാല്‍ അന്താരാഷ്ട്ര ഭാരോദ്വഹന മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വിലക്ക് നേരിടേണ്ടിവരുമെന്നാണ് സൂചന. അന്താരാഷ്ട്ര വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന്‍ ബുധനാഴ്ച കൊറിയയില്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.