ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഫെല്‍‌പ്സിന് വീണ്ടും തോല്‍‌വി (Phelps finishes 5th in 200 butterfly final)
Feedback Print Bookmark and Share
 
PRO
അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍‌പ്‌സിന് വീണ്ടും തോല്‍‌വി. ബെര്‍ലിനില്‍ നടന്ന ഒരു ലോകകപ്പ് മീറ്റില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഫെല്‍‌പ്സിന് അഞ്ചാമത് മാത്രമാണ് ഫിനീഷ് ചെയ്യാനായത്.

1:52:58 സെക്കന്‍ഡിലാണ് ഫെല്‍‌പ്സ് ഫിനീഷ് ചെയ്തത്. റഷ്യയുടെ നിക്കോളെ സ്ക്വോര്‍ട്സോവ് ആണ് ഒന്നാമതായി ഫിനീഷ് ചെയ്തത്. 1:50:58 സെക്കന്‍ഡിലായിരുന്നു സ്ക്വോര്‍ട്സോവ് ഫിനീഷ് ചെയ്തത്.

കഴിഞ്ഞ ആഴ്ച സ്റ്റോക്ക്‍ഹോമില്‍ നടന്ന മറ്റൊരു ലോക മീറ്റില്‍ മൂന്നിനങ്ങളില്‍ മത്സരിച്ച ഫെല്‍‌പ്സിന് ഫൈനലില്‍ എത്താനായിരുന്നില്ല. യൂറോപ്യന്‍ പര്യടനത്തിന് ശേഷം ഫെല്‍‌പ്സിന് ഒറ്റ മത്സരം പോലും വിജയിക്കാനുമായിട്ടില്ല. സ്വീഡനില്‍ നടന്ന മത്സരത്തില്‍ 200 മീറ്റര്‍ മെഡ്‌ലെയില്‍ ഫെല്‍‌പ്സിന് രണ്ടാം സ്ഥാനത്താണ് ഫിനീഷ് ചെയ്യാനായത്.

100 മീറ്റര്‍ മെഡ്‌ലെയിലും ഫെല്‍‌പ്സ് പങ്കെടുക്കാനിരുന്നെങ്കിലും അവസാന നിമിഷം പിന്‍‌മാറുകയായിരുന്നു. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ പരാജയപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകരോടുപോലും സംസാരിക്കാതെ ഫെല്‍‌പ്സ് നീന്തല്‍ കുളത്തില്‍ നിന്ന് മടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബീജിംഗ് ഒളിമ്പിക്സില്‍ എട്ട് സ്വര്‍ണ്ണമെഡലുകളാണ് ഫെല്‍‌പ്സ് നേടിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍