ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ലോട്ടസിന് ഒന്നാം ഡ്രൈവര്‍ ആയി (New F1 team Lotus signs its first driver)
Feedback Print Bookmark and Share
 
PRO
മലേഷ്യയുടെ ഫോര്‍മുല വണ്‍ ടീമായ ലോട്ടസ് മുഖ്യ ഡ്രൈവറുമായി കരാര്‍ ഒപ്പിട്ടു. എന്നാല്‍ ആരുമായാണ് കരാര്‍ ഒപ്പിട്ടതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലെ സന്ദേശത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍ അടുത്ത സീസണില്‍ അരങ്ങേറാനിരിക്കുന്ന ടീമാണ് ലോട്ടസ്. ഡ്രൈവര്‍ ആരെന്ന കാര്യം ഉടന്‍ പുറത്തുവിടുമെന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. നേരത്തെ ഇറ്റാലിയന്‍ ഡ്രൈവര്‍ ജാര്‍നോ ട്രൂളി ലോട്ടസിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി വാര്‍ത്ത പരന്നിരുന്നു.

ടൊയോട്ടയ്ക്ക് വേണ്ടിയാണ് ട്രൂളി ഫോര്‍മുല വണ്ണില്‍ ഇറങ്ങിയിരുന്നത്. എന്നാല്‍ ടൊയോട്ട ഫോര്‍മുല വണ്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രൂളി ലോട്ടസില്‍ ചേക്കേറുന്നതായി വാര്‍ത്ത പരന്നത്.

മുന്‍‌പ് ടോയോട്ടയുടെ ടെക്‍നിക്കല്‍ ഡയറക്ടര്‍ ആയിരുന്ന മൈക്ക് ഗാസ്കോയ്‌ന്‍ ആണ് ലോട്ടസിന്‍റെ സാങ്കേതിക മേധാവി. ഈ സാഹചര്യത്തിലാണ് ട്രൂളിയുടെ ലോട്ടസിലേക്കുള്ള കടന്നുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ആധികാരികത കൈവന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍