ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയിലേക്ക് ടിക്കെറ്റെടുത്തു (Kiwis Qualify For World Cup)
Feedback Print Bookmark and Share
 
PRO
ന്യൂസിലന്‍ഡ് ഫുട്ബോളിന് ചരിത്രനേട്ടം. 1982നു ശേഷം കീവിപ്പട ആദ്യമായി ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. പ്ലേ ഓഫില്‍ ഏഷ്യന്‍ ശക്തികളായ ബഹ്‌റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോ‌ല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ചരിത്രം കുറിച്ചത്. ആദ്യ പകുതിയുടെ അവസാന നിമിഷം റോറി ഫാലോണിന്‍റെ ഹെഡര്‍ ഗോളാ‍ണ് കീവിപ്പടയ്ക്ക് ദക്ഷിണാഫ്രിക്കയിലേക്ക് ടിക്കറ്റുറപ്പിച്ചത്. കഴിഞ്ഞ മാസം ബഹ്‌റിനില്‍ ന്നടന്ന ആദ്യപാദം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു.

രണ്ടാം പകുതിയില്‍ ബഹ്‌റിന്‍ നഷ്ടമാക്കിയ പെന്‍‌ല്‍റ്റി അവര്‍ക്ക് നഷ്ടമാക്കിയത് ലോകകപ്പ് ഫൈനല്‍ ബര്‍ത്തായിരുന്നു. നാലുവര്‍ഷം മുന്‍പും പ്ലേ ഓഫില്‍ തലകുനിക്കേണ്ടി വന്ന ബഹ്‌റിന് ഈ തോ‌ല്വി ഹൃദയഭേദകമായി. മികച്ച പന്തടക്കം കാണിച്ച ബഹ്‌റിനായിരുന്നു ആദ്യ പകുതിയില്‍ മുന്‍‌തുക്കം. എന്നാല്‍ കളിയുടെ ഗതിക്കെതിരായി കിവിപ്പട ആദ്യ ഗോള്‍ കുറിച്ചതോടെ സ്റ്റേഡിയം പൊട്ടിത്തെറിച്ചു.

രണ്ടാം പകുതിയില്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ കളത്തിലിറങ്ങിയ ബഹ്‌റിന്‍ നാലു വര്‍ഷം മുന്‍പത്തെ ദുരന്തം മായ്ച്ചുകളയുമെന്ന് തോന്നിച്ചുവെങ്കിലും ഭാഗ്യം കൂട്ടിനുണ്ടായില്ല. രണ്ടാം പകുതിയില്‍ കീവി ഡിഫന്‍ഡര്‍ ലോക്‍ഹെഡ് ബഹ്‌റിന്‍ താരം അബ്ദുളള ഒമറിനെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച സ്പോട് കിക്ക് പാഴാക്കി സയ്യിദ് മുഹമ്മദ് ദുരന്ത നായകനായി. സയ്യിദ് എടുത്ത ദുര്‍ബലമായ സ്പോട്ട് കിക്ക് തട്ടിയകറ്റിയ കീവി ഗോളി പാസ്റ്റണ്‍ ദേശീയ ഹീറോ ആവുകയും ചെയ്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍