ബ്യൂണസ്അയേഴ്സ്, ശനി, 14 നവംബര്‍ 2009( 10:09 IST )
PRO
അര്‍ജന്‍റീന ദേശീയ ടീമില്‍ ആദ്യ 11ല്‍ സ്ഥാനം ലഭിക്കാത്തതിനാല്‍ ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് കാര്‍ലോസ് ടെവസ്. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്നുതില്‍ താന്‍ നഷ്ടമാക്കിയെന്നും, ടീമിന് ആവശ്യമുള്ളപ്പോള്‍ ഗോള്‍ നേടാനാവാത്തതില്‍ നിരാശയുണ്ടെന്നും ടെവസ് പറഞ്ഞു.
ടീമിലെ മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കാനായി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഗൌരവമായി ചിന്തിക്കുകയാണെന്നും ടെവസ് വ്യക്തമാക്കി. എന്‍റെ കുടുംബാംഗളെല്ലാം ബോക്കാ ജൂനിയേഴ്സിലാണ്. അവിടേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹമുണ്ട്. അമിതമായ ഫുട്ബോള്‍ എന്നെ തളര്‍ത്തി. ഇനി കുടുംബത്തിനൊപ്പം കുറച്ചു സമയം കഴിയണമെന്ന് ആഗ്രഹമുണ്ട്.
എന്നാല്‍ 2014 വരെ എനിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുള്ളതിനാല്‍ അതിന് കഴിയുമോ എന്നറിയില്ല. 2014 ലോകകപ്പ് വരെ ദേശീയ ടീമില്‍ തുടരുമോ എന്ന കാര്യത്തിലും എനിക്ക് ഉറപ്പില്ല. തീര്‍ച്ചയായും വിരമിക്കല്‍ എന്ന ചിന്ത തന്‍റെ മനസ്സിലുണ്ടെന്നും ടെവസ് പറഞ്ഞു.
25 കാരനായ ടെവസ് കരിയറിന്‍റെ മധ്യത്തിലാണ് വിടവാങ്ങാനൊരുങ്ങുന്നത്. ദേശീയ ടീമില്‍ സെന്‍ട്രല്‍ സ്ട്രൈക്കര്‍ സ്ഥാനത്ത് ടെവസിനു പകരം ഗോണ്‍സാലൊ ഹിഗ്വയിന് കോച്ച് മറഡോണ അവസരം നല്‍കുന്നതില്‍ ടെവസ് നിരാശനാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ന് സൌഹൃദ അര്‍ജന്‍റീന മത്സരത്തില്‍ സ്പെയിനിനെ നേരിടാനിരിക്കെയാണ് അരാധകരെ ഞെട്ടിച്ചുക്കൊണ്ട് ടെവസ് വിടവാങ്ങിയേക്കുമെന്ന സൂചന നല്‍കിയത്.