ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ചാമ്പ്യന്‍സ് ചലഞ്ച് ഹോക്കി: രാജ് പാല്‍ നയിക്കും (Rajpal Singh to lead India in Champions Challenge)
Feedback Print Bookmark and Share
 
PRO
അടുത്ത മാസം അര്‍ജന്‍റീനയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ചലഞ്ച് ഹോക്കി ടൂര്‍ണമെന്‍റില്‍ രാജ്പാല്‍ സിംഗ് ഇന്ത്യന്‍ ടീമിനെ നയിക്കും. ടൂര്‍ണമെന്‍റിന് മുന്നോടിയായി ഈ മാസം 23 മുതല്‍ ഇന്ത്യ സ്പെയിനില്‍ ഒരാഴ്ച പരിശീ‍ലനം നടത്തും.

ഡിസംബര്‍ ആറു മുതല്‍ 13 വരെയാണ് എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ്. പൂള്‍ എയില്‍ ബെല്‍ജിയം, ചൈന, ന്യൂസിലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. പൂള്‍ ബിയില്‍ ആതിഥേയരായ അര്‍ജന്‍റീന, കാനഡ, പാകിസ്ഥാ, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്.

ഡിസംബര്‍ ആറിന് ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ ഉദ്ഘാടന മത്സരം. എട്ടിന് ചൌഇനയെയും 10ന് ബെല്‍ജിയത്തെയും ഇന്ത്യ നേരിടും. ടൂര്‍ണമെന്‍റികളെ വിജയകള്‍ക്ക് അറു രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണമെന്‍റിന് യോഗ്യത നേടും.

2002ല്‍ നടന്ന ആദ്യ ചലഞ്ച് ഹോക്കിയില്‍ ചാമ്പ്യന്‍‌മാരായിട്ടുള്ള ഇന്ത്യ 2007ല്‍ അവസാനം നടന്ന ടൂര്‍ണമെന്‍റില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍