ന്യൂഡല്‍ഹി, തിങ്കള്‍, 9 നവംബര്‍ 2009( 17:59 IST )
PRO
കരിയറിലെ ആദ്യ എ ടി പി കിരീടം സ്വന്തമാക്കാമെന്ന ഇന്ത്യന്‍ താരം സോംദേവ് ദേവ് വര്‍മന്‍റെ സ്വപ്നം വീണ്ടും പൊലിഞ്ഞു. 50000 ഡോളര്‍ സമ്മാനത്തുകയുള്ള ചാര്‍ലോറ്റ്വില്ലെ എ ടി പി ടൂര്‍ണമെന്‍റ് ഫൈനലില്‍ അമേരിക്കന്‍ താരം കെവിന്‍ കിം ആണ് ഒന്നിനെതിരെ രണ്ടു സെറ്റുകളില്‍ (4-6 7-6(8) 4-6) സോം ദേവിന്‍റെ കിരീട കാത്തിരിപ്പ് നീട്ടിയത്.
ടൂര്‍ണമെന്‍റില്‍ മൂന്നാം സീഡായിരുന്ന സോംദേവ് കടുത്ത പോരാട്ടത്തിനൊടുവിലാണ് അടിയറവ് പറഞ്ഞത്. പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്‍റിലെ പ്രകടനത്തിലൂടെ 45 റാങ്കിംഗ് പോയന്‍റ് സ്വന്തമാക്കാന്‍ സോംദേവിനായി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ലോക റാങ്കിംഗില്‍ 116 ആം സ്ഥാനത്തായിരുന്ന സോംദേവ് ഈ പ്രകടനത്തൊടെ ആദ്യ നൂറിലെത്തുമെന്നാണ് കരുതുന്നത്.
ഈ വര്‍ഷമാദ്യം സോംദേവ് ചെന്നൈ ഓപ്പണിന്‍റെ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ മാരില്‍ സിലിക്കിനോടാണ് സോംദേവ് പരാജയപ്പെട്ടത്. ഇന്നാരംഭിക്കുന്ന നോക്സ്വില്ലെ ചലഞ്ചറിലാണ് സോംദേവ് ഇനി പങ്കെടുക്കുക.