ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ചാമ്പ്യന്‍സ് ലീഗ് സ്വപ്നവുമായി ബെക്കാം (Beckham raring to play Champions League)
Feedback Print Bookmark and Share
 
PRO
ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്നതാണ് തന്‍റെ ഇപ്പോഴത്തെ ലക്‍‌ഷ്യമെന്ന് ഇംഗ്ലണ്ട് സൂപ്പര്‍ താരവും അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലോസാഞ്ചല്‍‌സ് ഗാലക്സി താരവുമായ ഡേവിഡ് ബെക്കാ‍മ്. ജനുവരിയില്‍ വായ്പാ അടിസ്ഥാനത്തില്‍ എ സി മിലാനില്‍ കളിക്കാനെത്തുമ്പൊള്‍ തന്‍റെ മോഹം പൂവണിയുമെന്നാണ് പ്രതീക്ഷയെന്നും ബെക്കാം പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ബെക്കാം മിലാനു വേണ്ടി വായ്പാടിസ്ഥാനത്തില്‍ കളിച്ചിരുന്നെങ്കിലും ചമ്പ്യന്‍ ലീഗിന് യോഗ്യത നേടുന്നതില്‍ മിലാന്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചിട്ടില്ല. എങ്കിലും അത് എപ്പോഴും ഞാ അസ്വദിച്ചിരുന്നു-ബെക്കാം പറഞ്ഞു.

ചാ‍മ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. പ്രത്യകിച്ചും മാഞ്ചസ്റ്ററിലും റയലിലും എല്ലാം കളിക്കുമ്പോള്‍. ചാമ്പ്യന്‍സ് ലീഗില്‍ സമീപകാലത്തൊന്നും കളിച്ചിട്ടില്ലെങ്കിലും എല്ലാം മത്സരങ്ങളും ആകാംക്ഷപൂര്‍വം വീക്ഷിക്കാറുണ്ടെന്ന് ബെക്കാം പറഞ്ഞു.

1999ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന ബെക്കാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടിരുന്നു. 2007ല്‍ റയല്‍ മാഡ്രിഡിനുവേണ്ടി വേണ്ടിയാണ് ബെക്കാം അവസാനമായി ചാമ്പ്യന്‍സ് ലീഗില്‍ ബൂട്ടണിഞ്ഞത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍