ജോഹന്നാസ്ബെര്‍ഗ്, ശനി, 7 നവംബര്‍ 2009( 12:28 IST )
PRO
സെമന്യ വിവാദത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റിക് അസോസിയേഷനെ രാജ്യത്തെ ഒളിമ്പിക് കമ്മറ്റി സസ്പെന്‍ഡ് ചെയ്തു. വിവാദ അത്‌ലറ്റ് കാസ്റ്റര്‍ സെമന്യയുടെ ലിംഗപരിശോധനാ വിഷയത്തില്‍ അച്ചടക്കമില്ലാതെ പെരുമാറി എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍.
സെമന്യയുടെ പരിശോധനയുമായി ബന്ധപ്പെട്ട് അത്‌ലറ്റിക് അസോസിയേഷന്‍ ഓഫീസ് ശിക്ഷാര്‍ഹമായ ഇടപെടല്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് ദക്ഷിണാഫ്രിക്കന്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ ആന്‍റ് ഒളിമ്പിക് കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അസോസിയേഷന്‍ മേധാവിയായിരുന്ന ലിയോനാര്‍ഡ് ച്യുവേനെ ഒളിമ്പിക് കമ്മറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷനെ മുഴുവനായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് സെമന്യയുടെ ലിംഗപരിശോധനയ്ക്കായി ഒളിമ്പിക് കമ്മറ്റി ഉത്തരവിട്ടത്.
ലോക ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ സെമന്യ പരിശോധനയില്‍ സ്ത്രീയല്ലെന്നു തെളിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് വിവാദ പ്രസ്താവനകളുമയി അത്‌ലറ്റിക് അസോസിയേഷന്‍ നിരന്തരം രംഗത്തെത്തിയിരുന്നു.