ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » റൊണാള്‍ഡോ: റയലും പോര്‍ച്ചുഗലും ഇടയുന്നു (Real and Portugal federation clash over Ronaldo injury)
Feedback Print Bookmark and Share
 
PRO
ബോസ്നിയക്കെതിരായ ലോകകപ്പ് പ്ലേ ഓഫില്‍ കളിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വിട്ടുകൊടുക്കുന്നതിനെച്ചൊല്ലി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷനും റയല്‍ മാഡ്രിഡ് അധികൃതരും ഇടയുന്നു. പരുക്കേറ്റ് വിശ്രമത്തിലായ റോണോയെ ലോകകപ്പ് മത്സരങ്ങള്‍ക്കായി വിട്ടുകൊടുക്കണമെന്നാണ് പോര്‍ച്ചുഗലിന്‍റെ ആവശ്യം.

ഈ മാസം 14നാണ് അദ്യ പാദ പ്ലേ ഓഫ്. രണ്ടാം പാദം 18നും നടക്കും. എന്നാല്‍ റൊണാ‍ള്‍ഡോയുടെ പരുക്ക് പൂര്‍ണമായും ഭേദമാവാന്‍ രണ്ടാഴ്ചത്തെ വിശ്രമവും ചികിത്സയും കൂടി വേണമെന്നാണ് റയലിന്‍റെ വാദം. ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനു പുറമെ സാമാന്യ ബുദ്ധികൊണ്ട് ചിന്തിച്ചാല്‍ പോര്‍ച്ചുഗള്‍ ഫുട്ബോള്‍ അസോസിയേഷന് ഇക്കാര്യം മനസ്സിലാവുമെന്നും പിന്നെ റോണോയെ കളിക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും റയല്‍ ഡയറക്ടര്‍ ജനറല്‍ ജോര്‍ജ് വാല്‍ദാനോ പറഞ്ഞു. എന്നാല്‍ ബോസ്നിയക്കെതിരെ കളിക്കാനാവുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് റോണോ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിക് മാഴ്സെക്കിതിരായ ഗ്രൂപ്പ് പോരാട്ടത്തിനിടെയാണ് റോണോക്ക് പരുക്കേറ്റത്. മത്സരത്തില്‍ റയല്‍ 3-0 ന് പരാജയപ്പെടുകയും ചെയ്തു. അതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച് സീസണ് മികച്ച തുടക്കം കുറിച്ച റയല്‍ റോണോയുടെ അസാന്നിധ്യത്തില്‍ മൂന്നാം ഡിവിഷന്‍ ടീമിനോട് പോലും പരാജയപ്പെട്ടിരുന്നു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍