ദേശീയ ഐ ലീഗ് ഫുട്ബോളില്‍ തോല്‍വിയറിയാതെ മുന്നേറിയ മഹീന്ദ്ര യുണൈറ്റഡിനെ വിവ കേരള സമനിലയില്‍ തളച്ചു. മുംബൈ കൂപ്പറേജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 29 ആം മിനുട്ടില്‍ വിസുറ്റ് ബണ്‍പെംഗ് മഹീന്ദ്രയെ മുന്നിലെത്തിച്ചു.
എന്നാല്‍ സമനിലക്കായി പോരാട്ടം തുടര്‍ന്ന വിവക്കായി 54 ആം മുനുറ്റില്‍ മുഹമ്മദ് റാഫി ഗോള്‍ മടക്കി. പരുക്കന്‍ അടവുകള്‍ ഒട്ടേറെ കണ്ട മത്സരത്തില്‍ അഞ്ചു താരങ്ങള്‍ മഞ്ഞകകര്‍ഡു കണ്ടു. ബെല്ലൊ റസാഖായിരുന്നു വിവയുടെ പ്രത്യാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. റസാഖ് തന്നെയാണ് കളീയിലെ താരവും.
സമനിലയോടെ വിവക്ക് നാലു പോയന്‍റായി. ഗോവയിലെ സ്പോര്‍ട്ടിങ് ആണ് പോയിന്‍റ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തുള്ള വിവയ്ക്ക് താഴെയുള്ള ഏക ടീം. ആദ്യ നാല് കളികളില്‍ മികച്ച പ്രകടനം നടത്തിയിട്ടും വിവയ്ക്ക് വിജയത്തിന്‍റെ രുചിയറിയാനായിരുന്നില്ല.
ഒടുവില്‍ കഴിഞ്ഞ കളിയില്‍ സ്പോര്‍ട്ടിംഗിനോട് നേടിയ ജയം കളിക്കാരുടെ അത്മവിശ്വാസമുയര്‍ത്തിയെന്ന് തെളിയിക്കുന്നതയിരുന്നു ഇന്നത്തെ പ്രകടനം. ഇന്നത്തെ സമനിലയോടെ ഏഴു കളികളില്‍നിന്നായി മഹീന്ദ്രയ്ക്ക് പതിനൊന്ന് പോയന്‍റായി.