ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » എ എഫ് സി കപ്പ്: ഇന്ത്യയ്ക്ക് കനത്ത തോല്‍‌വി (Iraq blank India 5-0 in AFC Cup Under-19 qualifiers)
Feedback Print Bookmark and Share
 
PRO
19 വയസ്സിനു താഴെയുള്ളവര്‍ക്കായുള്ള എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് തോ‌ല്‍‌വി. ഇറാഖാണ് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയെ മുക്കിയത്. അര്‍ബിലിലെ ഫ്രാന്‍സൌസ് ഹരീരി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

ഇറാഖിനുവേണ്ടി അഹമ്മദ് വലീദ് ഹുസൈന്‍, മുസ്തഫ ജലാല്‍ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതം നേടിയപ്പൊള്‍ പകരക്കാരനായി ഇറങ്ങിയ മുഹൈമന്‍ ഇറാഖിന്‍റെ ഗോള്‍പ്പട്ടിക തികച്ചു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം പരമാവധി മുതാലാക്കിയായിരുന്നു ഇറാഖിന്‍റെ പ്രകടനം.

ആദ്യ മുനുട്ടില്‍ തന്നെ ലീഡെടുക്കാനുള്ള അവസരം ഇന്ത്യ കളഞ്ഞുകുളിക്കുകയും ചെയ്തു. ഗോള്‍മുഖത്ത് ലഭിച്ച സുവര്‍ണാവസരം മനന്ദീ‌പ് പാഴാക്കുകയായിരുന്നു. നാളെ സൌദി അറേബ്യയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍