നാഭിക്ക് പരുക്കേറ്റ ലിവര്‍പൂള്‍ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസിന്‍റെ ശസ്ത്രക്രിയ വൈകുമെന്ന് കോച്ച് റാഫേല്‍ ബെനറ്റിസ്. ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിക് ലിയോണിനെതിരായ മത്സരത്തില്‍ ടോറസ് കളിച്ചിരുന്നെങ്കിലും പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. മത്സരത്തില്‍ ലിവര്‍പൂളിന് നിരാശജനകമായ സമനില (1-1) ആയിരുന്നു ഫലം. ഇതോടെ ചാമ്പ്യന്‍സ് ലീഗിലൊ മുന്നേറാമെന്ന ലിവര്‍പൂളിന്‍റെ പ്രതീക്ഷക്ക് മങ്ങലേല്‍ക്കുകയും ചെയ്തു.
സമാനമായ പരുക്കേറ്റ സ്റ്റീവന്‍ ജെറാര്‍ഡ് ഈ മത്സരത്തില്‍ കളിച്ചിരുന്നില്ല. സീസണില്‍ ജെറാര്‍ഡിനെയും ടോറസിനെയും ഒരുമിച്ച് നഷ്ടമാവുന്നത് ലിവറിന്‍റെ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീട പ്രതീക്ഷകളെ ബാധിക്കുമെന്നതാണ് ടോറസിന്‍റെ ശസ്ത്രക്രിയ നീട്ടിവെക്കാന്‍ ലിവറിനെ പ്രേരിപ്പിക്കുന്നത്.
വേദന കടിച്ചമര്‍ത്തിയാണ് ടോറസ് കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ചതെന്ന് ബെനറ്റിസ് സമ്മതിച്ചു. എങ്കിലും ശസ്ത്രക്രിയ ഇപ്പൊള്‍ വേണ്ടെന്നാണ് തീരുമാനം. പരുക്കെ ഭേദമാവുമോ എന്ന് നോക്കിയതിനുശേഷം മാത്രമേ ശസ്ത്രക്രിയ നടത്തൂ.ബെനറ്റിസ് വ്യക്തമാക്കി.