ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » രണ്ടാം ജയം തേടി വിവ മഹീന്ദ്രയ്ക്കെതിരെ (Viva eyeing second victory)
Feedback Print Bookmark and Share
 
PRO
ദേശീയ ഐ ലീഗ്‌ ഫുട്ബോളില്‍ വിവ കേരള ഇന്നു മഹീന്ദ്ര യുണൈറ്റഡിനെ നേരിടും. വൈകിട്ട് 3.30 ന് കൂപ്പറേജിലാണ് മത്സരം. ലീഗ് മത്സരങ്ങളില്‍ ഇതുവരെ തോല്‍‌വിയറിയാത്ത മഹീന്ദ്രയെ കീഴടക്കാന്‍ പതിനെട്ടടവുകളും വിവയ്ക്ക് പുറത്തെടുക്കേണ്ടിവരും.

മൂന്നു പോയിന്‍റ് മാത്രമുള്ള വിവ ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്താണ്‌. ഗോവയിലെ സ്പോര്‍ട്ടിങ്‌ ആണ് പോയിന്‍റ് പട്ടികയില്‍ വിവയ്ക്ക് താഴെയുള്ള ഏക ടീം.

മികച്ച കളി അഴിച്ചുവിട്ടിട്ടും അവസാനം പരാജയപ്പെട്ട് കരയ്ക്ക് കയറുന്ന അവസ്ഥയിലാണ് വിവ. നാല് കളികളില്‍ മികച്ച പ്രകടനം നടത്തിയിട്ടും വിവയ്ക്ക് വിജയത്തിന്‍റെ രുചിയറിയാനായില്ല.

ഒടുവില്‍ കഴിഞ്ഞ കളിയില്‍ സ്പോര്‍ട്ടിംഗിനോട് മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. മലയാളി താരങ്ങളുടെ സാന്നിധ്യവുമായാണ് മഹീന്ദ്ര കേരള ടീമായ വിവയ്ക്കെതിരെ അണിനിരക്കുന്നത്. ആറു കളികളില്‍നിന്നായി മഹീന്ദ്രയ്ക്ക് പത്ത് പോയിന്‍റുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍