ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഗെയിംസ് രേഖകള്‍ മോഷണം പോയി (Commonwealth Games documents stolen from car)
Feedback Print Bookmark and Share
 
PRO
അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസുമായ്യി ബന്ധപ്പെട്ട രേഖകള്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗെയിംസ് ഓഫീസ് പരിസരത്ത് പാര്‍ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് മോഷ്ടാവ് ഗെയിംസുമായി ബന്ധപ്പെട്ട രേഖകളും കാറിലെ സ്റ്റീരിയോയും അടിച്ചു മാറ്റിയത്.

ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവം ഇപ്പോഴാണ് പൊലീസ് പുറത്തുവിടുന്നത്. ജന്ദര്‍ മന്ദറിലെ ഗെയിംസ് ഓഫീസിലെ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു ജൂനിയര്‍ ഓഫീസറുടെ കാറിനുള്ളില്‍ ഉണ്ടായിരുന്ന രേഖകളും സ്റ്റീരിയോയുമാണ് കള്ളന്‍ മോഷ്ടിച്ചത്.

സംഭവത്തെക്കുറിച്ച് കൊണാട്ട്‌പ്ലേസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗെയിംസിനായി അതീവ സുരക്ഷ ഒരുക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് അധികൃതരെ നാണം‌കെടുത്തി കള്ളന്‍റെ വിളയാട്ടം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍