ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » റെനോള്‍ട്ടും ടയോട്ടയുടെ വഴിയേ (Renault mulls quitting Formula One: reports)
Feedback Print Bookmark and Share
 
PRO
ഫോര്‍മുല വണ്ണില്‍ നിന്നുള്ള പ്രമുഖ വാഹന നിര്‍മാതാക്കളുടെര്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ടയോട്ട പിന്‍‌മാറിയതിനു പുറകെ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോള്‍ട്ടും ഫോര്‍മുല വണ്‍ വിടുന്നതിനെക്കുറിച്ച് ആലോചിക്കാനായി അടിയന്തിര ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഫോര്‍മുല വണ്‍ ടീമുകള്‍ക്കുള്ള എഞ്ചിന്‍ വിതരണത്തില്‍ മാത്രമായി പങ്കാളിത്തം പരിമിതപ്പെടുത്താ‍നാണ് റെനോള്‍ട്ട് തീരുമാനമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ നടന്ന ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീയില്‍ റെനോള്‍ട്ട് ഒത്തുകളിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഫെഡറേഷന്റെ ഭരണസമിതി റെനോള്‍ട്ടിന് രണ്ടു വര്‍ഷത്തേക്കു നല്ലനടപ്പിനു വിധിച്ചിരുന്നു. 2011 ജൂണ്‍ വരെയാണ് നല്ലനടപ്പ് കാലാവധി. ഇതിനിടയില്‍ റെനോള്‍ട്ട് വീണ്ടും വീഴ്ച വരുത്തിയാല്‍ പുറത്താക്കല്‍ ഉള്‍പ്പടെയുള്ള കടുത്ത ശിക്ഷ ലഭിക്കുമെന്നും ഭരണ സമിതി വ്യക്തമാക്കിയിരുന്നു.

സിംഗപൂര്‍ ഗ്രാന്‍പ്രീയില്‍ അലൊണ്‍സോയെ ജയിപ്പിക്കുന്നതിനായി സ്വന്തം ഡ്രൈവറായ നെല്‍സണ്‍ പിക്കെ ജൂനിയറിനോടു വാഹനം അപകടത്തില്‍പ്പെടുത്താന്‍ മാനേജ്മെന്റ് ആവശ്യപെട്ടതാണ് വിവാദമായത്. ഇതിനെ തുടര്‍ന്ന് ടീം മേധാവിയായിരുന്ന ബ്രയട്ടോര്‍, എന്‍ജിനിയറിംഗ് ഡയറക്ടര്‍ സൈമണ്ട്സ് എന്നിവര്‍ രാജിവെച്ചിരുന്നു.

ഈ സീസണില്‍ നിര്‍മാതാക്കള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പില്‍ എട്ടാമതായാണ് റെനോള്‍ട്ട് ഫിനിഷ് ചെയ്തത്. ടയോട്ടക്ക് പുറമെ ജപ്പാനിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ടയും ജര്‍മന്‍ വാഹന നിര്‍മാതാക്കളായ നി എം ഡബ്ലിയുവും നേരത്തെ എഫ് വണ്ണില്‍ നിന്ന് പിന്‍‌മാറിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ ബ്രിഡ്ജ്സ്റ്റോണും എഫ് വണ്ണുമായുള്ള ബന്ധങ്ങള്‍ 2010 ഓടെ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. പ്രമുഖ വാഹന നിര്‍മാതാക്കളായ ബി എം ഡബ്ലിയുവും നേരത്തെ എഫ് വണ്ണില്‍ നിന്ന് പിന്‍‌മാറിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍