ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » അമരാവതിയുടെ മരണം: കോച്ചിന്‍റെ പീഡനം മൂലം (woman boxer's suicide due to Harassment by coach)
Feedback Print Bookmark and Share
 
പരിശീലകനില്‍ നിന്നുള്ള മാനസീക പീഡനം മൂലമാണ് ബോക്സിംഗ് താരം എസ് അമരാവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ്. അമരാ‍വതിയുടെ കൂടെയുണ്ടായിരുന്ന താരങ്ങളുടെ മൊഴി അടിസ്ഥാനമാക്കിയാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് ലാല്‍‌ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ ഹോസ്റ്റല്‍ മുറിയില്‍ അമരാവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആന്ധ്രപ്രദേശ് സ്പോര്‍ട്സ് അതോറിറ്റിയുടെതാണ് സ്റ്റേഡിയത്തിനകത്തുള്ള ഹോസ്റ്റല്‍. ഉറക്ക ഗുളിക അമിതമായി കഴിച്ചായിരുന്നു അമരാവതിയുടെ ആത്മഹത്യ. പരിശീലകനായിരുന്ന ഓം‌കാര്‍ യാദവിനെതിരെ അമരാവതിയുടെ വീ‍ട്ടുകാര്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

അടുത്തിടെ നടന്ന മത്സരങ്ങളില്‍ അമരാവതി മോശം പ്രകടനം നടത്തിയതിന് ഓംകാര്‍ യാദവ് മാനസീകമായി പീ‍ഡിപ്പിച്ചിരുന്നെന്നായിരുന്നു വീട്ടുകാരുടെ പരാതി. ഇതിലും നല്ലത് നിന്‍റെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പോലും യാദവ് അമരാവതിയോട് പലപ്രാവശ്യം പറഞ്ഞതായി വീട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അമരാവതി ഈ ഹോസ്റ്റലിലാണ് താമസിക്കുന്നത്. കായിക വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പത്തൊമ്പത് വയസായിരുന്നു അമരാ‍വതിക്ക്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍