ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » എഫ് വണ്ണില്‍ ഇനി ടയോട്ട ഇല്ല (Toyota Joinss F1 Exodus)
Feedback Print Bookmark and Share
 
PRO
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്പാ‍നിലെ ടയോട്ട മോട്ടോര്‍സ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍‌മാറി. ഇന്ന് ചേര്‍ന്ന ടയോട്ട മോട്ടോര്‍സിന്‍റെ അടിയന്തര പൊതുയോഗത്തിലാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പിന്‍‌മാറ്റമെന്ന് ടയോട്ട അറിയിച്ചു.

ജപ്പാനിലെ മറ്റൊരു പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ടയും ജര്‍മന്‍ വാഹന നിര്‍മാതാക്കളായ നി എം ഡബ്ലിയുവും നേരത്തെ എഫ് വണ്ണില്‍ നിന്ന് പിന്‍‌മാറിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ ബ്രിഡ്ജ്സ്റ്റോണും എഫ് വണ്ണുമായുള്ള ബന്ധങ്ങള്‍ 2010 ഓടെ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. എന്നാല്‍ എഫ് വണ്‍ ടീമിനെ വില്‍ക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുട്ടില്ലെന്നും ടയോട്ട വ്യക്തമാക്കി.

എഫ് വണ്ണില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം കടുത്തതായിരുന്നുവെന്ന് ടയോട്ട ഉടമ അകിയൊ ടൊയോഡ പറഞ്ഞു. ഇക്കാര്യത്തില്‍ ടയോട്ട ആരാധകരോട് ഹൃദയത്തിന്‍റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടൊയോഡ പറഞ്ഞു. മറ്റ് റേസിംഗ് ടീമുകള്‍ക്ക് എഞ്ചിന്‍ നല്‍കാനും ഉദ്ദ്യേശമില്ലെന്ന് ടൊയോഡ വ്യക്തമാക്കി. ഞങ്ങള്‍ പൂര്‍ണമായും പിന്‍മാറുകയാണ്. തന്‍റെ ടീമിലെ ഡ്രൈവര്‍മാര്‍ക്ക് മറ്റ്ബ് ടീമുകളില്‍ ചേക്കേറാമെന്നും ടൊയോഡ പറഞ്ഞു.

ആദ്യം 2012 വരെ ഫോര്‍മുല വണ്ണില്‍ തുടരാന്‍ ടയോട്ട തീരുമാനമെടുത്തിരുന്നെങ്കിലും ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഇത് ഉടന്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2002 ലാണ് ടയോട്ട ഫോര്‍മുല വണ്‍ സീസണില്‍ ഭാഗഭാക്കായത്. ആ സീസണില്‍ നിര്‍മാതാക്കളുടെ ചാമ്പ്യന്‍ഷിപ്പ് നേടാനും ടീമിനായി. എന്നാല്‍ പീന്നീട് ഇതുവരെ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിടാന്‍ ടയോട്ടയ്ക്കായിട്ടില്ല.

ഈ സീസണില്‍ അഞ്ചാമതായാണ് ടയോട്ട ഫിനിഷ് ചെയ്തത്. ടയോട്ട കൂടി പിന്‍‌മാറിയാല്‍ ഫോര്‍മുല വണ്ണില്‍ ജപ്പാനീസ് കാര്‍ നിര്‍മാതാക്കളുടെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതായി. ജൂലൈയില്‍ ജപ്പാനീസ് ഗ്രാന്‍ഡ്പ്രിക്സിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നും ടയോട്ട പിന്‍‌മാറിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍