ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » മിലാന്‍ തന്നെയാ‍ണ് മികച്ചവരെന്ന് കക്ക (Emotional Kaka says Milan remain top European side)
Feedback Print Bookmark and Share
 
PRO
റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും യൂറോപ്പിലെ മികച്ച ക്ലബ്ബ് ഇപ്പോഴും എ സി മിലാന്‍ തന്നെയാണെന്ന് മുന്‍ മിലാന്‍ താരം കക്ക. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തിനായി വീണ്ടും മിലാനിലെത്തിയപ്പോഴാണ് കക്ക മിലാനോടുളള തന്‍റെ വൈകാരിക അടുപ്പം തുറന്നു പറഞ്ഞത്.

മിലാനെതിരായ മത്സരം എനിക്ക് വികാരപരമായി ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു. പലപ്പോഴും എനിക്കെന്‍റെ വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. എന്നെ അകമഴിഞ്ഞ് പിന്തുണച്ച എല്ലാ മിലാന്‍ ആരാധകര്‍ക്കും നന്ദിയുണ്ട്-കക്ക പറഞ്ഞു.

മിലാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് കഠിനമാണെങ്കിലും അവര്‍ മുന്നേറുമെന്ന് തന്നെയാണ് കരുതുന്നത്. എങ്കിലും തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നത് അവരുടെ തുടര്‍ച്ചയേ ബാധിച്ചേക്കാം. റൊണാള്‍ഡീഞ്ഞോ ഫോമിലേക്ക് മടങ്ങിയെത്തുന്നത് അവര്‍ക്ക് ഗുണകരമാവും-കക്ക കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷമാണ് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് കക്ക മിലാനില്‍ നിന്ന് റയലില്‍ എത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍