ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഫ്രഞ്ച് ഓപ്പണ്‍ റോളണ്ട് ഗാരോസ് വിടുന്നു (French Open could leave Roland Garros: Official)
Feedback Print Bookmark and Share
 
PRO
ടെന്നീസിലെ ഒട്ടേറെ ഇതിഹാസ പോരാട്ടങ്ങള്‍ക്ക് വേദിയായ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിന് പ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ് നഷ്ടാമാകുമോ. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ റോളണ്ട് ഗാരോസില്‍ ഇനി പന്തുരുളില്ലെന്നാണ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പറയുന്നത്. റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിന്‍റെ നവീകരണത്തിനായി ഫെഡറേഷന്‍ സമര്‍പ്പിച്ച പദ്ധതിക്ക് പാരീസ് സിറ്റി കൌണ്‍സില്‍ അംഗീകാരം നല്‍കാത്തതാണ് ഗ്രാന്‍‌സ്ലാമുകളിലെ പ്രസ്റ്റീജ് പോരാട്ടം റോളണ്ട് ഗാരോസിന് നഷ്ടമായേക്കുമെന്ന് ഭീഷണി ഉയര്‍ത്തുന്നത്.

2013-14 സീസണു മുന്‍പ് നിക്കാവുന്ന മേല്‍ക്കൂരയുള്ള പുതിയ സെന്‍റര്‍ കോര്‍ട്ടിന്‍റെ നിര്‍മിക്കാനുള്ള ഫെഡറേഷന്‍റെ പദ്ധതിയോട് സിറ്റി കൌണ്‍സില്‍ തണുപ്പന്‍ മട്ടിലാണ് പ്രതികരിക്കുന്നതെന്ന് ഫെഡറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഗില്‍ബര്‍ട്ട് സേണ്‍ പറഞ്ഞു. ഇങ്ങനെപോയാല്‍ റോളണ്ട് ഗാരോസ് ഉപേക്സ്ഘിക്കേണ്ടി വരുമെന്നും സേണ്‍ വ്യക്തമാക്കി.

നിലവില്‍ ഓസ്ട്രേലിയണ്‍ ഓപ്പണിലെ രണ്ടു കോര്‍ട്ടിലും വിംബിള്‍ഡണിലെ സെന്‍റര്‍ കോര്‍ട്ടിലും നിരക്കാവുന്ന മേല്‍ക്കൂരയുണ്ട്. 120 മില്യണ്‍ യൂറോ ചെലവ് വരുന്ന പദ്ധതിയില്‍ സിറ്റികൌണ്‍സിലും ഫെഡറേഷനും 20 മില്യണ്‍ യൂറോ വീതമാണ് മുടക്കുക.

കളിമണ്‍ കോര്‍ട്ട് ഉപയോഗിക്കുന്ന ഏക ഗ്രാന്‍‌റ്സ്ലാം ടൂര്‍ണ്ണമെന്‍റാ‍യ ഫ്രഞ്ച് ഓപ്പണ്‍ എല്ലാ വര്‍ഷവും മെയ്, ജൂണ്‍ മാസങ്ങളിലായാണ് നടക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍