ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » കാര്‍പോവിനെതിരേ ആനന്ദിന് ജയം (Anand beats Karpov twice, clinches four-game series)
Feedback Print Bookmark and Share
 
മുന്‍ ലോക ചാമ്പ്യന്‍ അനാറ്റോളി കാര്‍പോവിനെതിരായ നാലു മത്സരങ്ങളുടെ റാപ്പിഡ് ചെസ് പരമ്പരയില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് വിജയം. ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്ന ആനന്ദിനെ രണ്ടാം മത്സരത്തില്‍ കാര്‍പോവ് സമനിലയില്‍ തളച്ചിരുന്നു.

മൂന്നും നാലും ഗെയിമുകളില്‍ കാര്‍പോവിനെ അടിയറവ് പറയിച്ച ആനന്ദ് 3.5-0.5 എന്ന നിലയിലാണ് പരമ്പരയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. 32 നീക്കങ്ങളിലായിരുന്നു ആനന്ദ് അവസാന മത്സരം കൈപ്പിടിയിലൊതുക്കിയത്.

മറ്റന്നാള്‍ മോസ്കോയില്‍ ആരംഭിക്കുന്ന താജ് മെമ്മോറിയല്‍ ചെസ് ടൂര്‍ണമെന്‍റിലാണ് ആനന്ദ് ഇനി പങ്കെടുക്കുക. റഷ്യയുടെ വ്ലാഡിമര്‍ ക്രാംനിക്, നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍, അര്‍മേനിയയുടെ ലെവണ്‍ അരോണിയന്‍ എന്നീ മുന്‍‌നിര താരങ്ങളും ഈ ടൂര്‍ണമെന്‍റില്‍ ആനന്ദിന് വെല്ലുവിളി ഉയര്‍ത്താനായി രംഗത്തുണ്ടാവും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍