ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » അഗാസിക്കേതിരെ നടപടി എളുപ്പമല്ലെന്ന് ഐടി‌എഫ് (Difficult to take action against Agassi: ITF)
Feedback Print Bookmark and Share
 
PRO
ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നതായുള്ള അമേരിക്കന്‍ ടെന്നീസ് താരം ആന്ദ്രെ അഗാസിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി. അഗാസിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വഴികള്‍ ആരായണമെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനൊട് പ്രതികരിക്കുകയായിരുന്നു ഐ ടി എഫ്.

അഗാസിയെ വിചാരണ ചെയ്യാന്‍ ഒട്ടേറെ നിയമ തടസ്സങ്ങളുണ്ടെന്നാണ് ഐ ടി എഫിന്‍റെ നിലപാട്. എട്ടുവര്‍ഷ വിലക്കിന്‍റെ പുറത്താണ് സംഭവം നടന്നതെന്ന് മാത്രമല്ല അഗാസി പിടിക്കപ്പെടുമ്പോള്‍ ഇന്നത്തെ രീതിയില്‍ നിയമങ്ങള്‍ രൂപപ്പെടുത്തിയിരുന്നില്ലെന്നും ഐ ടി എഫ് അധികൃതര്‍ പറഞ്ഞു.

പ്രകടനം മെച്ചപ്പെടുത്താനായി ഉത്തേജകമായ ക്രിസ്റ്റല്‍ മെത്ത് ഉപയോഗിച്ചതായുള്ള പുസ്തകത്തിലെ വെളിപ്പെടുത്തലിന്‍റെ പേരില്‍ അഗാസിക്കെതിരെ കുറ്റം ചുമത്താവുന്നതാണെന്ന് വാഡ വ്യക്തമാക്കിയിരുന്നു. മുന്‍പ് മരിയന്‍ ജോണ്‍സിനെതിരെ ഇത്തരത്തില്‍ നടപടി എടുത്തകാര്യം വാഡ ചൂണ്ടിക്കാട്ടിയിരുന്നു.

1997 ല്‍ ഉത്തേജക പരിശോധനയില്‍ അഗാസി പരാജയപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അബദ്ധത്തില്‍ മരുന്ന് കഴിച്ചതാണെന്ന് ഉത്തേജക പരിശോധനാ സമിതിയോട് കളവ് പറഞ്ഞ് അന്ന് രക്ഷപ്പെട്ടുകയായിരുന്നുവെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച അഗാസിയുടെ ‘ഓപ്പണ്‍’ എന്ന ആത്മകഥയിലെ വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.

രണ്ടുവര്‍ഷം വരെ വിലക്കു ലഭിക്കാവുന്നതായിരുന്നു അഗാസിയുടെ കുറ്റം. ഏകാഗ്രത കിട്ടാനും ഉന്മേഷം ലഭിക്കാനുമായാണ് താന്‍ 'ക്രിസ്റ്റല്‍ മെത്ത്' എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നതെന്ന് അഗാസി വ്യക്തമാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍