അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിന് സമ്മാനത്തുകയില്‍ റെക്കോര്‍ഡ് നേട്ടം. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുക നേടുന്ന താരമെന്ന് ബഹുമതിയാണ് സെറീനയെ തേടിയെത്തിയിരിക്കുന്നത്. പതിനൊന്ന് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുള്ള സെറീന 2009 സീസണില്‍ 6,545,586 അമേരിക്കന്‍ ഡോളര്‍ സ്വന്തമാക്കിയെന്നാണ് കണക്ക്. വനിതാ ടെന്നീസ് സമിതിയാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്
ഇരുപത്തെട്ടുകാരിയായ സെറീനയ്ക്ക് ഇതുവരെയായി മൊത്തം 30 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയായി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ദോഹ ഡബ്ലിയു ടി എ ചാമ്പ്യന്‍ഷിപ്പിലും വിജയി സെറീനയായിരുന്നു. ഫൈനലില്‍ സഹോദരിമാര്‍ തമ്മില്‍ ഏട്ടുമുട്ടിയപ്പോള്‍ വീനസിനെതിരെ സെറീന വിജയം കരസ്തമാക്കി.
ഈ സീസന്‍ അവസാനത്തില്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ സെറീന 6-2,7-8(7/4) സ്കോറിനാണ് വീനസിനെ തോല്‍പ്പിച്ചത്. ദോഹ ഓപ്പണില്‍ 1.55 ദശലക്ഷം ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്. വനിതാ ഡബിള്‍സിലും വില്യംസ് ജോഡികള്‍ നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്.