ന്യൂഡല്‍ഹി, തിങ്കള്‍, 2 നവംബര്‍ 2009( 18:30 IST )
PRO
PRO
ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദെവര്‍മന്‍ ലോക ടെന്നീസ് റാങ്കിംഗില്‍ നൂറിനോടടുക്കുന്നു. ഇന്ന് പുറത്തിറക്കിയ ഡബ്ലിയു ടി എ റാങ്കിംഗില്‍ അഞ്ചു സ്ഥാനങ്ങള്‍ മുന്നേറിയ സോംദേവ് കരിയറിലെ ഏറ്റവും മികച്ച നേട്ടമായ 116ആം റാങ്കിലെത്തി. കൊറിയയില്‍ നടന്ന എ ടി പി ചലഞ്ചര്‍ ടൂര്‍ണമെന്‍റില്‍ സോംദേവ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു.
അതേസമയം, കൌമാര താരം യൂക്കി ബംബാരിയുടെ സ്ഥാനത്തില്‍ മാറ്റമില്ല. 344ആം സ്ഥാനത്താണ് യൂക്കി. ഡബിള്‍സ് റാങ്കിംഗില്‍ ലിയാണ്ടര്‍ പേസ് എട്ടാം സ്ഥാനത്തും മഹേഷ് ഭൂപതി ഏഴാം സ്ഥാനത്തുമാണ്. ഇവരുടെ റാങ്കിംഗില്‍ ഒരോരോ സ്ഥാനങ്ങള്‍ താഴോട്ടാണ്. ഇന്ത്യന്‍ വനിതാ താരം സാനിയാ മിര്‍സ സിംഗിള്‍സ് റാങ്കിംഗില്‍ 58 ആം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഡബിള്‍സ് റാങ്കിംഗില്‍ 38 ആം സ്ഥാനത്താണ്.
പുരുഷന്‍മാരുടെ റാങ്കിംഗില്‍ റോജര്‍ ഫെഡറര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ റാഫേല്‍ നദാല്‍ രണ്ടാം സ്ഥാനത്തെത്തി. നൊവാക് ജോക്കോവിച്ച്, ആന്‍ഡി മുറെ, ആന്‍ഡി റോഡിക്ക് തുടങ്ങീ പ്രമുഖ താരങ്ങളൊക്കെ ആദ്യ പത്തില്‍ ഇടം നേടി