ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » കലാശക്കളിയില്‍ വിജയം സെറീനയ്ക്ക് (Serena ends Venus reign in Doha)
Feedback Print Bookmark and Share
 
ദോഹ ഡബ്ലിയു ടി എ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ സഹോദരിമാര്‍ തമ്മില്‍ ഏട്ടുമുട്ടിയപ്പോള്‍ വീനസിനെതിരെ സെറീനയ്ക്ക് ജയം. ഇത് നാലാം തവണയാണ് ജ്യേഷ്ടത്തിയായ വീനസിനെ തോല്‍‌പ്പിച്ച് സെറീന കിരീടം നേടുന്നത്. ഈ സീസന്‍ അവസാനത്തില്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ സെറീന 6-2,7-8(7/4) സ്കോറിനാണ് വീനസിനെ തോല്‍പ്പിച്ചത്.

ആദ്യ സെറ്റില്‍ പെട്ടെന്ന് വിജയിച്ച് കയറിയ സെറീനയെ രണ്ടാം സെറ്റില്‍ വീനസ് ശരിക്കും വിറപ്പിച്ചു. ഒരു മണിക്കൂറും 25 മിനുറ്റും നീണ്ട മത്സരത്തില്‍ റാങ്കിംഗില്‍ ഒന്നാമതെത്തിയ സെറീനയുടെ മുന്നേറ്റങ്ങള്‍ മികച്ചതായിരുന്നു. ആദ്യ സെറ്റില്‍ പിഴവുകള്‍ വരുത്തുന്നതില്‍ ഏറെ ശ്രദ്ധിച്ച സെറീനയ്ക്ക് രണ്ടാം സെറ്റില്‍ വിജയം നേടാന്‍ മികച്ച മുന്നേറ്റം തന്നെ നടത്തേണ്ടി വന്നു.

സെമിയില്‍ ജെലെന ജാങ്കോവിച്ചിനെ തോല്‍പ്പിച്ചാണ് വീനസ് ഫൈനലിലെത്തിയത്. സെമിക്കിടെ പരിക്കേറ്റ കരേളിന്‍ വൊസ്നിയാക്കി പിന്മാറിയതോടെ സെറീനയും ഫൈനല്‍ പ്രവേശനം നേടുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍