ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » വിജയം തുടരാന്‍ വിവാ കേരള (Viva Kerala to carry on triumph)
Feedback Print Bookmark and Share
 
ഐ ലീഗ് ഫുട്ബോളിലെ ശക്തരായ ഈസ്റ്റ് ബംഗാളിനെ നേരിടാന്‍ വിവാ കേരള ഒരുങ്ങി. നാളെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യന്‍ നായകന്‍ ബൈചുങ്ങ് ബൂട്ടിയയും മുഖ്യപരിശീലകന്‍ ഫിലിപ്പ് റൈഡര്‍ എന്നിവരെ കൂടാതെയാണ് ഈസ്റ്റ് ബംഗാള്‍ ടീം കോഴിക്കേട്ട് എത്തിയിരിക്കുന്നത്.

അതേസമയം, തുടരെയുള്ള പരാജയങ്ങളില്‍ ഒരൊറ്റ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിലൂടെ തിരിച്ചുവന്ന വിവാ ടീമംഗങ്ങള്‍ മികച്ച ആത്മവിശ്വാസത്തിലാണ്. സ്പോര്‍ട്ടിംഗിനെതിരെയുള്ള മത്സരത്തില്‍ 4-2 നാണ് വിവാ ജയിച്ചത്. കളിച്ച മൂന്നുകളികളിലും ചര്‍ച്ചില്‍ബ്രദേഴ്സ്‌, മോഹന്‍ബഗാന്‍, ചിരാഗ്‌ യുണൈറ്റഡ്‌ എന്നിവരോട്‌ പരാജയപ്പെട്ട വിവ ഒരു ഗോളുപോലും തിരിച്ചടിച്ചിരുന്നില്ല. പോയിന്‍റ് പട്ടികയില്‍ വിവ പതിമൂന്നാം സ്ഥാനത്താണ്‌.


ബുട്ടിയക്ക് പകരം സയ്യിദ് റഹീം നബിയാണ് ഈസ്റ്റ്ബാംഗാളിനെ നയിക്കുക‍. അസുഖം മൂലമാണ് ബൂട്ടിയ വിട്ടുനില്‍ക്കുന്നത്. ഇന്ത്യന്‍താരങ്ങളായ റെനഡി സിങ്, മെഹ്‌റാജുഡീന്‍ വാദു, ഗോവിന്‍ സിങ്, നിര്‍മല്‍ ഛേത്രി, സുഭാഷ് സിങ് എന്നിവരടങ്ങുന്ന മികച്ച ടീമിനെയാണ് ഈസ്റ്റ് ബംഗാള്‍ കളിക്കാനെത്തിയിരിക്കുന്നത്.

അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്‍റുമായി ഈസ്റ്റ്ബാംഗാളും വിവാ കേരളക്കൊപ്പമുണ്ട്. സാല്‍ഗോക്കര്‍, ജെ സി ടി, പുണെ എസ് സി ടീമുകളോട് സമനില പാലിച്ച ഈസ്റ്റ്ബംഗാള്‍ മോഹന്‍ബഗാനോടും മഹീന്ദ്ര യുണൈറ്റഡിനോടും പരാജയപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍