ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഡബ്ലിയു ടി എ ഫൈനല്‍; കുടുംബകാര്യം (It's Venus against Serena in WTA Championships final)
Feedback Print Bookmark and Share
 
PRO
ഡബ്ലിയു ടി എ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അമേരിക്കന്‍ സഹോദരിമാരായ വീനസ് വില്യംസും-സെറീന വില്യംസും ഏറ്റുമുട്ടും. സെരിയയുടെ യെലേന ജാങ്കോവിച്ചിനെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ (5-7, 6-3, 6-4)‌ തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ വീനസ് കലാശക്കളിക്ക് അര്‍ഹത നേടിയത്.

അതേ സമയം ഡാനിഷ് കൌമാര താരം കാരോലിന്‍ വോസ്നിക്കി പരുക്കിനെതുടര്‍ന്ന് പിന്‍‌മാറിയതോടെ സെറീനയുടെ ഫൈനല്‍ പ്രവേശനം എളുപ്പമായി. 4-6,10 എന്ന നിലയില്‍ പിന്നിട്ടു നില്‍ക്കുമ്പോഴാണ് കാരോലിന്‍ പിന്‍‌മാറിയത്.

ഇത് 23ആം തവണയാണ് സഹോദരിമാര്‍ പരസ്പരം ഏറ്റുമുട്ടുന്നത്. പരുക്കിനെ അതിജീവിച്ചാണ് സെറീനയും വീനസും ഫൈനല്‍ ടിക്കറ്റ് നേടിയത്. കൈയ്യില്‍ ബാന്‍ഡേജുമായി കോര്‍ട്ടിലിറങ്ങിയ സെറീന വേദന കടിച്ചമര്‍ത്തി കളിക്കുന്നതിനിടെ കാരോലിന്‍ പിന്‍‌മാറിയത് അനുഗ്രഹമാവുകയായിരുന്നു.

പരുക്കിനെ തുടര്‍ന്ന് അടുത്ത അഴ്ച നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ നിന്ന് സെറീന പിന്‍‌മാറിയിട്ടുണ്ട്.അതേസമയം കടുത്ത പേശിവലിവ് അതിജീവിച്ചാണ് വീനസ് വിജയം നേടിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍