ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഹാഫ് മാരത്തോണ്‍: ഡെറിബയും മാരിയും ജേതാക്കള്‍ (Deriba Merga, Mary Keitany win the Delhi Half Marathon)
Feedback Print Bookmark and Share
 
ഡല്‍ഹി ഹാഫ് മാരത്തോണില്‍ പുരുഷ വിഭാഗത്തില്‍ എത്യോപ്യയുടെ ഡെറിബി മെര്‍ഗയും വനിതാ വിഭാഗത്തില്‍ കെനിയയുടെ മാരി കെയിറ്റനിയും ജേതാക്കളായി. 21.097 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണില്‍ 30,000 ആളുകള്‍ പങ്കെടുത്തു.

ലോകത്ത് ഏറ്റവും വലിയ തുക സമ്മാനമായി നല്‍കുന്ന മാരത്തോണില്‍ മൊത്തം ഒരു കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 25,000 ഡോളറും ഒന്നാമതായി എത്തുന്ന ഇന്ത്യാക്കാര്‍ക്ക് 4,000 ഡോളറുമാണ് സമ്മാനമായി ലഭിക്കുക.

ഷാരൂഖ് ഖാന്‍, രാഹുല്‍ ബോസ്, വിജേന്ദര്‍ സിങ്, അലന്‍ ബോര്‍ഡര്‍, കാത്തി ഫ്രീമാന്‍ തുടങ്ങിയ പ്രശസ്തരും മാരത്തോണില്‍ പങ്കെടുത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍