തന്‍റെ പാത പിന്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിംഗര്‍ വെയ്ന്‍ റൂണിയും റയല്‍ അമഡ്രിഡില്‍ ചേക്കേറുമെന്ന് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ. റയലില്‍ റൂണി എത്തിയാല്‍ അത് ഉജ്വലമായ അനുഭവമായിരിക്കുമെന്നും റോണോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് റയല്‍. റൂണി മികച്ചവനാണെന്നതില്‍ യാതൊരുന്‍ സംശയവുമില്ല. റയൈലെത്തിയാല്‍ റൂണിക്ക് ഒരു മികച്ച കരിയര്‍ കെട്ടിപ്പടുക്കാനാവും. അതിനുള്ള കഴിവും ആത്മവിശ്വാസവുമെല്ലാം അദ്ദേഹത്തിനുണ്ട്.
റൂണിയുടെ മികവ് ഇംഗ്ലണ്ടിലെ കാണികള്‍ തിരിച്ചറിഞ്ഞതാണ്. അതിനാല്‍ സ്പെയിനിലും ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവും. അതുകൊണ്ടു തന്നെ റൂണി റയലിലെത്തുന്നത് കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരില്‍ ഒരാള്‍ ഞാന്‍ തന്നെയാണ്. എന്നാല്‍ റൂണിയുടെ വരവിന് ചിലപ്പോള്‍ കൂടുതല്‍ സംയമെടുത്തേക്കുമെന്നും റോണൊ പറഞ്ഞു.
റുണി ഇംഗ്ലണ്ടിനെ സ്നേഹിക്കുന്നു.ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും. റൂണിയെ സംബന്ധിച്ചിടത്തോളം മാഞ്ചസ്റ്റര്‍ നല്ലൊരു സ്ഥലമാണ്. ഇതൊക്കെയാണെങ്കിലും ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് ഇപ്പൊള്‍ പറയാനാവില്ല-റോണോ വ്യക്തമാക്കി. ഈ സീസണില്‍ റെക്കോര്‍ഡ് തുകക്കാണ് റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയത്.